'അത് നാക്കുപിഴ,ചേരാന്‍ വന്നവര്‍ക്ക് ധൈര്യം പകരുന്നതിനിടെ സംഭവിച്ചത്'; ചതിച്ചാല്‍ പാര്‍ട്ടി ദ്രോഹിക്കുമെന്ന പരാമര്‍ശത്തില്‍ പി.കെ ശശി

'അത് നാക്കുപിഴ,ചേരാന്‍ വന്നവര്‍ക്ക് ധൈര്യം പകരുന്നതിനിടെ സംഭവിച്ചത്'; ചതിച്ചാല്‍ പാര്‍ട്ടി ദ്രോഹിക്കുമെന്ന പരാമര്‍ശത്തില്‍ പി.കെ ശശി

പാര്‍ട്ടിയെ ചതിച്ചാല്‍ ദ്രോഹിക്കുന്നതാണ് സിപിഎം നയമെന്ന പ്രസ്താവന നാക്കുപിഴയായി സംഭവിച്ചതെന്ന് ഷൊര്‍ണൂര്‍ എംഎല്‍എ പി.കെ ശശി. പാര്‍ട്ടിയില്‍ ചേരാന്‍ വന്നവര്‍ക്ക് ധൈര്യം നല്‍കുന്നതിനാണ് അത്തരമൊരു പരാമര്‍ശം നടത്തിയത്. എന്നാല്‍ നാക്കുപിഴ സംഭവിച്ചതില്‍ ദുഖമുണ്ട്. പാര്‍ട്ടിക്ക് പ്രതികാര നയമില്ല. സിപിഎമ്മിനും അതിന്റെ പ്രവര്‍ത്തകര്‍ക്കും യാതൊരു പ്രതികാര ബുദ്ധിയുമില്ല. വളരെ ക്ഷമയോടെയും വിവേകത്തോടെയും സംഭവങ്ങളെ നോക്കുകയും ഇടപെടുകയും ചെയ്യുന്നവരാണ് തങ്ങള്‍. മാധ്യമ വാര്‍ത്തകള്‍ അതിശയോക്തിപരമാണ്. വാര്‍ത്തകള്‍ തന്നെ അതിശയിപ്പിച്ചെന്നുമാണ് പികെ ശശിയുടെ വിശദീകരണം. പാര്‍ട്ടി ഓഫീസില്‍ നിന്ന് പോകുമ്പോള്‍ ചില പ്രവര്‍ത്തകര്‍ കാണാന്‍ വന്നു. മറ്റ് പാര്‍ട്ടികളില്‍പ്പെട്ട ചിലര്‍ സിപിഎമ്മിന്റെ ഭാഗമാകാന്‍ വന്നിട്ടുണ്ടെന്നും അവര്‍ക്ക് ആത്മവിശ്വാസം നല്‍കണമെന്നും ആവശ്യപ്പെട്ടു.

'അത് നാക്കുപിഴ,ചേരാന്‍ വന്നവര്‍ക്ക് ധൈര്യം പകരുന്നതിനിടെ സംഭവിച്ചത്'; ചതിച്ചാല്‍ പാര്‍ട്ടി ദ്രോഹിക്കുമെന്ന പരാമര്‍ശത്തില്‍ പി.കെ ശശി
'പാര്‍ട്ടിയെ ചതിച്ചാല്‍ ദ്രോഹിക്കും, ഇതാണ് പാര്‍ട്ടി നയം'; മുസ്ലീം ലീഗ് വിട്ടെത്തിയവരോട് പികെ ശശി

അവര്‍ മാസ്‌ക് ധരിച്ചിരിക്കണമെന്നും സാമൂഹ്യ അകലം പാലിക്കണമെന്നും ഇല്ലെങ്കില്‍ താന്‍ വരില്ലെന്നും പ്രവര്‍ത്തകരോട് പറഞ്ഞിരുന്നു. അങ്ങനെയാണ് യോഗത്തില്‍ പങ്കെടുത്തത്. 14 പേര്‍ മാത്രമാണ് ഉണ്ടായിരുന്നത്. ഒന്നര മിനിട്ട് മാത്രമാണ് അവിടെ നിന്നത്. പെരുന്നാള്‍ ദിവസം നിരോധനാജ്ഞ ഇല്ലായിരുന്നുവെന്നും പികെ ശശി പറഞ്ഞു. 'പാര്‍ട്ടിക്കൊപ്പം നിന്നാല്‍ പൂര്‍ണ സഹായവും സുരക്ഷിതത്വവും നല്‍കും. എന്നാല്‍ പാര്‍ട്ടിയെ ചതിച്ചുപോയാല്‍ ദ്രോഹിക്കും. അത് പാര്‍ട്ടിയുടെ നയമാണ്. പ്രത്യേകിച്ച് ഞങ്ങളൊക്കെ ആ നിലപാടാണ് സ്വീകരിക്കുന്നത്' എന്നായിരുന്നു എംഎല്‍എയുടെ വിവാദ പരാമര്‍ശം. പാലക്കാട് കരിമ്പുഴയില്‍ മുസ്ലിം ലീഗ് വിട്ട് സിപിഎമ്മില്‍ ചേര്‍ന്നവരോടായിരുന്നു വാക്കുകള്‍. ലോക്ക്ഡൗണ്‍ ലംഘിച്ചായിരുന്നു യോഗമെന്നും ആരോപണമുയര്‍ന്നിരുന്നു.

Related Stories

No stories found.
logo
The Cue
www.thecue.in