നിയമസഭ തെരഞ്ഞെടുപ്പില്‍ താമരകള്‍ വിരിയും; ഇരുമുന്നണികളില്‍ നിന്നും നിരവധിപ്പേര്‍ ബി.ജെ.പിയിലേക്ക് കുടിയേറുമെന്നും പി.കെ.കൃഷ്ണദാസ്

നിയമസഭ തെരഞ്ഞെടുപ്പില്‍ താമരകള്‍ വിരിയും; ഇരുമുന്നണികളില്‍ നിന്നും നിരവധിപ്പേര്‍ ബി.ജെ.പിയിലേക്ക് കുടിയേറുമെന്നും പി.കെ.കൃഷ്ണദാസ്

നിയമസഭ തെരഞ്ഞെടുപ്പില്‍ കേരളത്തില്‍ ധാരാളം താമരകള്‍ വിരിയുമെന്ന് ബി.ജെ.പി നേതാവ് പി.കെ.കൃഷ്ണദാസ്. തദ്ദേശ തെരഞ്ഞെടുപ്പിന് ശേഷം യു.ഡി.എഫില്‍ നിന്നും എല്‍.ഡി.എഫില്‍ നിന്നും നിരവധിപ്പേര്‍ ബി.ജെ.പിയിലേക്ക് ചേക്കേറാന്‍ തയ്യാറെടുക്കുകയാണ്. കേരളത്തിലെ മതന്യൂനപക്ഷങ്ങള്‍ക്കിടയില്‍ ബി.ജെ.പിയെക്കുറിച്ച് വലിയ തെറ്റിദ്ധാരണയുണ്ടെന്നും അത് മാറ്റാനുള്ള നീക്കം നടത്തുകയാണെന്നും പി.കെ.കൃഷ്ണദാസ് മനോരമ ഓണ്‍ലൈനോട് പറഞ്ഞു.

ക്രിസ്ത്യന്‍ സമൂഹം ബി.ജെ.പിയോട് അടുക്കുന്നുണ്ട്. എന്നാല്‍ അത്രവേഗത്തിലുള്ള മാറ്റം മുസ്ലിം സമൂഹത്തില്‍ നിന്നും ഉണ്ടാകുന്നില്ല. സമയമെടുത്താലും മാറ്റമുണ്ടാകും.

നിയമസഭ തെരഞ്ഞെടുപ്പിന് മുന്നോടിയായി പ്രധാനമന്ത്രി നരേന്ദ്രമോദിയും ആഭ്യന്തര മന്ത്രി അമിത് ഷായും കേരളത്തിലെത്തും. ബി.ജെ.പി സംസ്ഥാന നേതൃത്വത്തിനെതിരെ ശോഭ സുരേന്ദ്രന്‍ ഉന്നയിച്ച പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ശ്രമിക്കുമെന്നും പി.കെ.കൃഷ്ണദാസ് പറഞ്ഞു.

Related Stories

No stories found.
logo
The Cue
www.thecue.in