'നിസ്വ വര്‍ഗ്ഗത്തിന്റെ പോരാട്ട ചരിത്രത്തിലെ നേതൃസ്തംഭമായ പ്രിയ സഖാവ് വിഎസിന് ജന്മദിന ആശംസകള്‍'

'നിസ്വ വര്‍ഗ്ഗത്തിന്റെ പോരാട്ട ചരിത്രത്തിലെ നേതൃസ്തംഭമായ പ്രിയ സഖാവ് വിഎസിന് ജന്മദിന ആശംസകള്‍'

മുന്‍മുഖ്യമന്ത്രി വി.എസ്.അച്യുതാനന്ദന് പിറന്നാള്‍ ആശംസകളുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. 'നിസ്വ വര്‍ഗ്ഗത്തിന്റെ പോരാട്ട ചരിത്രത്തിലെ നേതൃസ്തംഭമായ പ്രിയ സഖാവ് വി എസിന് ജന്മദിന ആശംസകള്‍', എന്നായിരുന്നു പിണറായി സോഷ്യല്‍ മീഡിയയില്‍ കുറിച്ചത്.

വിഎസിന്റെ 98-ാം ജന്മദിനമാണ് ഇന്ന്. പൊതുരാഷ്ട്രീയരംഗത്തു നിന്ന് മാറി നില്‍ക്കുന്ന വിഎസ് തിരുവനന്തപുരം ബാര്‍ട്ടന്‍ഹില്ലിലെ 'വേലിക്കകത്ത്' വീട്ടില്‍ വിശ്രമത്തിലാണ്. കുടുംബാംഗങ്ങളോടൊപ്പം ലളിതമായായിരിക്കും ഇത്തവണത്തെ ജന്മദിനാഘോഷം.

രണ്ട് വര്‍ഷമായി വി.എസ് വീട്ടില്‍ തന്നെയാണ്. 2019 ഒക്ടോബറില്‍ പുന്നപ്ര വയലാര്‍ രക്തസാക്ഷിത്വ ദിനാചരണത്തിന് ശേഷം തലസ്ഥാനത്ത് മടങ്ങിയെത്തിയ വി.എസിനെ പിറ്റേന്ന് രക്തസ്രാവത്തെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആശുപത്രി വിട്ടെങ്കിലും ഡോക്ടര്‍മാര്‍ അദ്ദേഹത്തിന് പൂര്‍ണവിശ്രമം നിര്‍ദേശിക്കുകയായിരുന്നു. കൊവിഡ് മൂലം ഇപ്പോള്‍ സന്ദര്‍ശകര്‍ക്കും നിയന്ത്രണമുണ്ട്. ഒന്നാം പിണറായി സര്‍ക്കാരില്‍ ഭരണപരിഷ്‌കാര കമ്മീഷന്‍ അധ്യക്ഷനായിരുന്ന വിഎസ് 2021 ജനുവരിയില്‍ പദവിയൊഴിഞ്ഞിരുന്നു.

Related Stories

No stories found.
logo
The Cue
www.thecue.in