രാഷ്ട്രീയ സമരങ്ങളെ രാഷ്ട്രീയമായി നേരിടണം; പ്രതിപക്ഷ സമരങ്ങള്‍ വികസനം അട്ടിമറിക്കാന്‍: പിണറായി വിജയന്‍

രാഷ്ട്രീയ സമരങ്ങളെ രാഷ്ട്രീയമായി നേരിടണം; പ്രതിപക്ഷ സമരങ്ങള്‍ വികസനം അട്ടിമറിക്കാന്‍: പിണറായി വിജയന്‍

പ്രതിപക്ഷ സമരങ്ങള്‍ വികസനങ്ങള്‍ അട്ടിമറിക്കാനാണ് നടത്തുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. വികസനം മുടക്കാനുള്ള രാഷ്ട്രീയ സമരങ്ങളുടെ കാര്യത്തില്‍ നിശബ്ദമാക്കരുതെന്നും അത്തരം രാഷ്ട്രീയ സമരങ്ങളെ രാഷ്ട്രീയമായി നേരിടണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഇ.എം.എസ് അക്കാദമിയില്‍ നടന്ന നവകേരളം സെമിനാര്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

പ്രതിപക്ഷത്തിന്റെ ലക്ഷ്യമെന്താണെന്ന് തുറന്ന് കാട്ടണം. കേരളത്തിന്റെ വികസനം തകര്‍ക്കാനാണ് പ്രതിപക്ഷം ശ്രമിക്കുന്നത്. ജനജീവിതം നവീകരിക്കുകയാണ് സര്‍ക്കാര്‍ ലക്ഷ്യം. ജനങ്ങളെ ഭിന്നിപ്പിക്കാനുള്ള ഒട്ടേറെ ശ്രമങ്ങള്‍ നടക്കുന്നു. ജനങ്ങളെ തന്നെ അതിനെതിരായി അണിനിരത്താനും പ്രതിരോധിക്കാനും കഴിയേണ്ടതുണ്ട്. അതോടൊപ്പം മതനിരപേക്ഷ കേരളവുമായി മുന്നോട്ട് പോകുമെന്നും ജനങ്ങളെ ഭിന്നിപ്പിക്കാനുള്ള ശ്രമം അനുവദിക്കില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

കേരളം സമഗ്രമായി വികസിക്കുന്നതിനുള്ള എല്ലാ ശ്രമങ്ങളും എല്‍.ഡി.എഫ് സര്‍ക്കാര്‍ നടത്തുകയാണ്. അത് മനസിലാക്കിയാണ് ജനം തുടര്‍ഭരണം നല്‍കിയത്. വ്യാവസായിക കാര്‍ഷിക പശ്ചാത്തല വികസന മേഖലകൡലെല്ലാം കൂടുതല്‍ മെച്ചപ്പെട്ട അവസ്ഥയിലേക്കാണ് മുന്നേറുന്നത്.

ഈ വികസന മുന്നേറ്റം തങ്ങള്‍ക്ക് എന്തോ ദോഷം ചെയ്യും എന്ന് ചിന്തിക്കുന്നവരാണ് യു.ഡി.എഫും ബി.ജെ.പിയും. എല്‍.ഡി.എഫ് ഏറ്റെടുത്ത വിധം വികസനം നടക്കരുത് എന്നാണ് ഇക്കൂട്ടര്‍ ആഗ്രഹിക്കുന്നത്. അതിന്റെ ഭാഗമായാണ് ഈ കാണുന്ന എതിര്‍പ്പുകള്‍. അത് രാഷ്ട്രീയ സമരം ആണ്. അതിന് മുന്നില്‍ നിശബ്ദരായി ഇരിക്കരുത്. രാഷ്ട്രീയമായി തന്നെ നേരിടണം എന്നും മുഖ്യമന്ത്രി പറഞ്ഞു.

Related Stories

No stories found.
logo
The Cue
www.thecue.in