ചോദ്യം ചോദിച്ച മാധ്യമപ്രവര്‍ത്തകനെ ഇറക്കിവിടുമെന്ന ഭീഷണി കേരളത്തില്‍ ആദ്യം: പ്രതിപക്ഷ നേതാവിനെതിരെ മുഖ്യമന്ത്രി

മുഖ്യമന്ത്രി
മുഖ്യമന്ത്രി

രാഹുല്‍ ഗാന്ധിയുടെ ഓഫീസ് ആക്രമണത്തിനിടെ ഗാന്ധിജിയുടെ ചിത്രം നശിപ്പിച്ചതിനെ കുറിച്ച് ചോദ്യം ഉന്നയിച്ച മാധ്യമപ്രവര്‍ത്തകനോട് പ്രതിപക്ഷ നേതാവ് കയര്‍ത്ത സംഭവം അംഗീകരിക്കാന്‍ കഴിയില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.

മാധ്യമ പ്രവര്‍ത്തകരോട് പ്രതിപക്ഷ നേതാവ് ഭീഷണി സ്വരത്തില്‍ സംസാരിച്ചു. ഗാന്ധിജിയുടെ ചിത്രം നശിപ്പിച്ചത് എസ്.എഫ്.ഐക്കാരല്ലെന്നും വീഡിയോ ദൃശ്യങ്ങളില്‍ നിന്ന് അത് വ്യക്തമായതാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

പത്രസമ്മേളനത്തില്‍ പങ്കെടുക്കുന്ന ഒരാളെ ഇറക്കി വിടുമെന്ന് ഒരു രാഷ്ട്രീയ നേതാവ് പറയുന്നത് കേരളത്തിലെ ആദ്യത്തെ സംഭവമായിരിക്കും. സംസാരിക്കുന്ന ആളുടെ ഇഷ്ടത്തിനനുസരിച്ചല്ലല്ലോ മാധ്യമപ്രവര്‍ത്തകര്‍ ചോദ്യങ്ങള്‍ ഉന്നയിക്കുന്നത്. പ്രതിപക്ഷ നേതാവിനോട് അങ്ങനെ ചോദിച്ചപ്പോള്‍ ഉണ്ടായ മറുപടി നമ്മള്‍ കണ്ടതാണ്.

പ്രതിപക്ഷ നേതാവിന്റെ പ്രതികരണത്തിന് പിന്നാലെ ചില കൈകള്‍ അറുത്തുമാറ്റുമെന്നു പറഞ്ഞുകൊണ്ടുള്ള ചില അണികളുടെ ആക്രോശങ്ങളും ഇവിടെ നടന്നു. മര്യാദിക്കിരിക്കണം, അല്ലെങ്കില്‍ ഇറക്കിവിടും എന്നാണ് മുഖ്യമന്ത്രി പ്രതികരിച്ചത്. എനിക്ക് സുഖിക്കുന്ന ചോദ്യങ്ങള്‍ ആകില്ലല്ലോ സ്വാഭാവികമായി നിങ്ങള്‍ ചോദിക്കുക. അതില്‍ എനിക്ക് പ്രതികരിക്കാം പ്രതികരിക്കാതിരിക്കാം. പക്ഷെ ചോദ്യങ്ങളെ ഒരാള്‍ ഭയപ്പെടുന്ന രീതി ഉണ്ടാകരുതെന്ന് മുഖ്യമന്ത്രി പറഞ്ഞു.

ഇത്തരം ചോദ്യങ്ങള്‍ പിണറായി വിജയനോട് ചോദിച്ചാല്‍ മതിയെന്നായിരുന്നു മാധ്യമ പ്രവര്‍ത്തകനോട് പ്രതിപക്ഷ നേതാവ് മറുപടി പറഞ്ഞത്.

Related Stories

No stories found.
logo
The Cue
www.thecue.in