പള്‍സര്‍ സുനി-ദിലീപ് ചിത്രം ഒറിജിനല്‍ : ശ്രീലേഖയുടെ വാദം തള്ളി ഫോട്ടോഗ്രാഫര്‍

പള്‍സര്‍ സുനി-ദിലീപ് ചിത്രം ഒറിജിനല്‍ : ശ്രീലേഖയുടെ വാദം തള്ളി ഫോട്ടോഗ്രാഫര്‍

പള്‍സര്‍ സുനിയും ദിലീപും ഒരുമിച്ചുള്ള ചിത്രം ഫോട്ടോഷോപ്പ് ചെയ്തതാണ് എന്ന ശ്രീലേഖയുടെ വാദം തള്ളി ചിത്രമെടുത്ത ഫോട്ടോഗ്രാഫര്‍. ചിത്രത്തില്‍ കൃത്രമത്വം കാട്ടിയിട്ടില്ലെന്നും ശ്രീലേഖ പറയുന്നത് അടിസ്ഥാനമില്ലാത്ത കാര്യമാണെന്നും ഫോട്ടോഗ്രാഫര്‍ പറയുന്നു. തൃശൂര്‍ സ്വദേശിയായ ബിദിലാണ് ദിലീപിനൊപ്പമുള്ള ചിത്രം പകര്‍ത്തിയത്.

പുഴയ്ക്കല്‍ ടെന്നീസ് ക്ലബ്ബില്‍ ഷൂട്ടിംഗ് നടക്കുന്നതിനിടെയാണ് സെല്‍ഫിയെടുത്തത്. അത് താന്‍ എഡിറ്റ് ചെയ്തിട്ടില്ല. ചിത്രത്തില്‍ പുറകില്‍ നില്‍ക്കുന്നത് പള്‍സര്‍ സുനിയാണെന്ന കാര്യം അന്ന് അറിയില്ലായിരുന്നു. ഇപ്പോഴും തനിക്ക് അതേ കുറിച്ച് ഒന്നും അറിയില്ല. ഫോട്ടോ എടുത്ത മൊബൈല്‍ അന്ന് തന്നെ ക്രൈം ബ്രാഞ്ചിന് നല്‍കിയിരുന്നു എന്നും ബിദില്‍ വ്യക്തമാക്കി.

സെല്‍ഫി മോര്‍ഫ് ചെയ്യേണ്ട ആവശ്യമൊന്നും തനിക്കില്ല. എടുത്ത ഉടന്‍ തന്നെ താന്‍ ചിത്രം സാമൂഹ്യമാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്യുകയും സുഹൃത്തുക്കള്‍ക്ക് അയച്ചുകൊടുക്കുകയും ചെയ്തിരുന്നു. ഫോട്ടോയുമായി ബന്ധപ്പെട്ട് തനിക്ക് അറിയാവുന്ന കാര്യങ്ങളെല്ലാം കോടതിയില്‍ മൊഴി നല്‍കിയതാണെന്നും ബിദില്‍ കൂട്ടിച്ചേര്‍ത്തു. നടി ആക്രമിക്കപ്പെട്ട കേസിലെ സാക്ഷി കൂടിയാണ് ബിദില്‍.

ദിലീപും പള്‍സര്‍ സുനിയും ഒരുമിച്ചുള്ള ചിത്രം വ്യാജമായി നിര്‍മ്മിച്ചതാണെന്നായിരുന്നു മുന്‍ ഡി.ജി.പി ശ്രീലേഖയുടെ ആരോപണം. അത് തന്നോട് പറഞ്ഞത് ഒരു ഉന്നത ഉദ്യോഗസ്ഥനാണെന്നും ശ്രീലേഖ പറഞ്ഞു. തന്റെ യൂട്യൂബ് ചാനലിലൂടെയാണ് ശ്രീലേഖ പൊലീസിനെതിരെ ആരോപണങ്ങള്‍ നടത്തിയത്.

Related Stories

No stories found.
logo
The Cue
www.thecue.in