ഇന്ധനവില ഇന്നും കൂടി; 20 ദിവസത്തിനിടെ ഡീസലിന് കൂടിയത് 5.50 രൂപ, പെട്രോളിന് 3.72

ഇന്ധനവില ഇന്നും കൂടി; 20 ദിവസത്തിനിടെ ഡീസലിന് കൂടിയത് 5.50 രൂപ, പെട്രോളിന് 3.72
Published on

ഇന്ധനവില ഇന്നും കൂട്ടി. പെട്രോളിന് 35 പൈസയും, ഡീസലിന് 37 പൈസയുമാണ് കൂടിയത്. കൊച്ചിയില്‍ പെട്രോള്‍ വില 105.45 രൂപയും ഡീസല്‍ വില 99.04 രൂപയുമായി. തിരുവനന്തപുരത്ത് പെട്രോള്‍ വില 107.41 രൂപയും ഡീസല്‍ വില 100.94 രൂപയുമാണ്. കോഴിക്കോട് പെട്രോള്‍ വില 105.57 രൂപയും ഡീസലിന് 99.26 രൂപയുമായി ഉയര്‍ന്നു.

കഴിഞ്ഞ 20 ദിവസത്തിനിടെ ഡീസലിന് 5.50രൂപയും പെട്രോളിന് 3.72 രൂപയുമാണ് എണ്ണക്കമ്പനികള്‍ കൂട്ടിയത്. ദിവസേനയുള്ള ഇന്ധനവില വര്‍ധന ജനങ്ങളെ പ്രതിസന്ധിയിലാക്കുകയാണ്.

logo
The Cue
www.thecue.in