പെട്രോള്‍, ഡീസല്‍ വില വീണ്ടും കൂട്ടി; വില വര്‍ധിക്കുന്നത് ഫെബ്രുവരിയില്‍ മാത്രം എട്ടാം തവണ

പെട്രോള്‍, ഡീസല്‍ വില വീണ്ടും കൂട്ടി; വില വര്‍ധിക്കുന്നത് ഫെബ്രുവരിയില്‍ മാത്രം എട്ടാം തവണ

രാജ്യത്ത് ഇന്ധനവില വീണ്ടും കൂട്ടി. പെട്രോളിന് 29 പൈസയും ഡീസലിന് 34 പൈസയുമാണ് വര്‍ധിപ്പിച്ചത്. ഇതോടെ രാജ്യത്ത് എല്ലായിടത്തും ഇന്ധനവില സര്‍വ്വകാല റെക്കോര്‍ഡിലെത്തി.

തിരുവനന്തപുരത്ത് പെട്രോള്‍ ലിറ്ററിന് 90 രൂപ 61 പൈസയായി. ഒരു ലിറ്റര്‍ ഡീസലിന് 85 രൂപയാണ് ഇന്നത്തെ വില. കൊച്ചിയില്‍ പെട്രോള്‍ വില ലിറ്ററിന് 88 രൂപ 89 പൈസയായി. ഡീസല്‍ വില 83 രൂപ 34 പൈസയായി.

ഫെബ്രുവരി മാസത്തില്‍ മാത്രം എട്ട് തവണയാണ് ഇന്ധനവില വര്‍ധിക്കുന്നത്. ഇക്കഴിഞ്ഞ എട്ടുമാസത്തിനിടെ 19 രൂപയോളം പെട്രോളിനും ഡീസലിനും വര്‍ധിച്ചിട്ടുണ്ട്.

ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

സംസ്ഥാനത്ത് ഫെബ്രുവരി 12നാണ് ആദ്യമായി പെട്രോള്‍ വില 90 രൂപ കടന്നത്. രാജ്യാന്തര വിപണിയില്‍ ക്രൂഡ് ഓയില്‍ വില 60 ഡോളറിന് മുകളില്‍ തുടരുകയാണ്.

Petrol Diesel Price Increased Again