'പീഡനക്കേസ് പ്രതിക്ക് ജാമ്യത്തിനായി പരാതിക്കാരിയെ കൊണ്ട് രാഖി കെട്ടിക്കല്‍'; വിവാദ ഹൈക്കോടി ഉത്തരവിനെതിരെ ഹര്‍ജി

'പീഡനക്കേസ് പ്രതിക്ക് ജാമ്യത്തിനായി പരാതിക്കാരിയെ കൊണ്ട് രാഖി കെട്ടിക്കല്‍'; വിവാദ ഹൈക്കോടി ഉത്തരവിനെതിരെ ഹര്‍ജി

സ്ത്രീപീഡനക്കേസിലെ പ്രതിക്ക് ജാമ്യം ലഭിക്കാന്‍ പാരാതിക്കാരിയെ കൊണ്ട് രാഖി കെട്ടിക്കണമെന്ന മധ്യപ്രദേശ് ഹൈക്കോടതി ഉത്തരവിനെതിരെ ഹര്‍ജി. ഒമ്പത് വനിതാ അഭിഭാഷകരാണ് സുപ്രീംകോടതിയെ സമീപിച്ചത്. ജൂലൈ 30ലെ ഉത്തരവ് സ്റ്റേ ചെയ്യണമെന്ന് ഹര്‍ജിയില്‍ ആവശ്യപ്പെടുന്നു.

വീട്ടില്‍ അതിക്രമിച്ച് കയറി മുപ്പതുകാരിയെ പീഡിപ്പിച്ച കേസിലായിരുന്നു മധ്യപ്രദേശ് ഹൈക്കോടതി വിചിത്രമായ ജാമ്യവ്യവസ്ഥ മുന്നോട്ട് വെച്ചത്. പ്രതി ഭാര്യയുമൊത്ത് പരാതിക്കാരിയുടെ വീട്ടില്‍ മധുരപലഹാരങ്ങളുമായി പോകണം, പരാതിക്കാരിയോട് കയ്യില്‍ രാഖി കെട്ടാന്‍ അപേക്ഷിക്കണം. വരാനിരിക്കുന്ന എല്ലാ കാലങ്ങളിലും പരാതിക്കാരിയെ സംരക്ഷിക്കാമെന്ന് ഉറപ്പ് നല്‍കണമെന്നും മധ്യപ്രദേശ് ഹൈക്കോടതി നിര്‍ദേശിച്ചിരുന്നു.

ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

പരാതിക്കാരിയായ യുവതിക്ക് പ്രതി വിക്രം ബാര്‍ഗി 11,000 രൂപയും, അവരുടെ മകന് വസ്ത്രവും മധുരപലഹാരവും വാങ്ങാന്‍ 5000 രൂപയും നല്‍കണം എന്നിങ്ങനയുള്ള വ്യവസ്ഥകളും കോടതി മുന്നോട്ട് വെച്ചിരുന്നു. കോടതി വിധിക്കെതിരെ നേരത്തെ തന്നെ വ്യാപകമായ വിമര്‍ശനം ഉയര്‍ന്നിരുന്നു.

'പീഡനക്കേസ് പ്രതിക്ക് ജാമ്യത്തിനായി പരാതിക്കാരിയെ കൊണ്ട് രാഖി കെട്ടിക്കല്‍'; വിവാദ ഹൈക്കോടി ഉത്തരവിനെതിരെ ഹര്‍ജി
'ഞാനറിയുന്ന ദിലീപ് അത് ചെയ്യില്ല'; മൊഴി മാറ്റിയതല്ല, പൊലീസ് എഴുതിചേര്‍ത്തത് കോടതിയില്‍ തിരുത്തിയതെന്ന് ഇടവേള ബാബു

Related Stories

No stories found.
logo
The Cue
www.thecue.in