പേര് ശ്രീജേഷ് എന്നാണോ, എങ്കില്‍ പെട്രോള്‍ സൗജന്യം; പി.ആര്‍ ശ്രീജേഷിന് പമ്പുടമയുടെ വ്യത്യസ്ത ആദരം

പേര് ശ്രീജേഷ് എന്നാണോ, എങ്കില്‍ പെട്രോള്‍ സൗജന്യം; പി.ആര്‍ ശ്രീജേഷിന് പമ്പുടമയുടെ വ്യത്യസ്ത ആദരം
Published on

തിരുവനന്തപുരം: ടോക്യോ ഒളിമ്പിക്‌സില്‍ ഇന്ത്യയ്ക്കായി ഹോക്കിയില്‍ വെങ്കല മെഡല്‍ നേടിയ പി.ആര്‍ ശ്രീജേഷിന് ആദരമായി പെട്രോള്‍ പമ്പ് ഉടമ. ശ്രീജേഷിന് ആദര സൂചകമായി ശ്രീജേഷ് എന്ന് പേരുള്ളയാള്‍ക്ക് സൗജന്യമായി 101 രൂപയുടെ പെട്രോള്‍ സൗജന്യമായി നല്‍കുമെന്നാണ് കാഞ്ഞിരംപാറയിലെ ഹരേ കൃഷ്ണ എന്ന പെട്രോള്‍ പമ്പുടമ അറിയിച്ചിരിക്കുന്നത്.

പമ്പിലെത്തുന്നവര്‍ പേര് ശ്രീജേഷ് ആണെന്ന് തെളിയിക്കുന്ന ഐഡി കാണിണമെന്നാണ് പമ്പുടമ അറയിച്ചിരിക്കുന്നത്.

41 വര്‍ഷത്തിന് ശേഷം ഇന്ത്യയ്ക്ക് ഹോക്കിയില്‍ ലഭിക്കുന്ന വെങ്കലമാണ് ഇത്. ഈ അവസരത്തില്‍ അദ്ദേഹത്തിനെ ആദരിക്കാന്‍ വേണ്ടി ശ്രീജേഷ് എന്ന് പേരുള്ള ആര് വന്നാലും പെട്രോള്‍ അല്ലെങ്കില്‍ ഡീസല്‍ നല്‍കുന്നത്. ഓഗസ്റ്റ് 31 വരെയാണ് ഓഫര്‍.

നിരവധി പേര്‍ ഇതിനകം തന്നെ എത്തി പെട്രോള്‍ അടിച്ചു കഴിഞ്ഞുവെന്നാണ് പമ്പുടമ സുരേഷ് പറയുന്നത്. ഒരാഴ്ചയില്‍ ഒരു പ്രാവശ്യമാണെന്നും അടുത്തയാഴ്ച അയാള്‍ക്ക് വീണ്ടും വരാമെന്നും ഉടമ പറയുന്നു.

ജാവലിന്‍ ത്രോയില്‍ സ്വര്‍ണം ലഭിച്ച നീരജ് ചോപ്രയ്ക്ക് ആദരസൂചകമായി ഗുജറാത്തില്‍ നേത്രാങ്ക് ജില്ലയിലെ എസ്.പി പെട്രോളിയം പമ്പും സമാനമായ രീതിയില്‍ വാഗ്ദാനങ്ങള്‍ നടത്തിയിരുന്നു.

501 രൂപയ്ക്ക് വരെ സൗജന്യമായി പെട്രോള്‍ നല്‍കുമെന്നായിരുന്നു എസ്.പി പെട്രോളിയം വ്യക്തമാക്കിയത്.

Related Stories

No stories found.
logo
The Cue
www.thecue.in