'ജനങ്ങള്‍ കാഴ്ചക്കാരല്ല, കാവല്‍ക്കാര്‍'; റോഡ് തകര്‍ന്നാല്‍ ചോദ്യം ചെയ്യാം, പദ്ധതിയുമായി മന്ത്രി മുഹമ്മദ് റിയാസ്

'ജനങ്ങള്‍ കാഴ്ചക്കാരല്ല, കാവല്‍ക്കാര്‍'; റോഡ് തകര്‍ന്നാല്‍ ചോദ്യം ചെയ്യാം, പദ്ധതിയുമായി മന്ത്രി മുഹമ്മദ് റിയാസ്

സംസ്ഥാനത്ത് ഡി.എല്‍.പി അടിസ്ഥാനത്തില്‍ നിര്‍മ്മിച്ച റോഡുകളുടെ വിവരങ്ങള്‍ വെബ്‌സൈറ്റിലൂടെ പുറത്തുവിടുമെന്ന് പൊതുമരാമത്ത് മന്ത്രി പി.എ.മുഹമ്മദ് റിയാസ്. ഡിഫക്ട് ലയബിലിറ്റി പിരിയഡില്‍ നിര്‍മിക്കുന്ന റോഡുകളുടെ വശങ്ങളില്‍ കരാറുകാരന്റെയും ബന്ധപ്പെടേണ്ട ഉദ്യോഗസ്ഥന്റെയും നമ്പറുകള്‍ പരസ്യപ്പെടുത്തും. റോഡ് തകര്‍ന്നാല്‍ ജനങ്ങള്‍ക്ക് നേരിട്ട് വിളിച്ച് പരാതിപ്പെടാമെന്നും മന്ത്രി അറിയിച്ചു.

നിര്‍മാണ പരിപാലന കരാറനുസരിച്ച് നിര്‍മിച്ച റോഡുകളുടെ പരിപാലനം ഉറപ്പ് വരുത്തുമെന്നും മന്ത്രി. റോഡിന്റെ അറ്റകുറ്റ പണിക്ക് ബാധ്യതപ്പെട്ട കരാറുകാരനോ ഉദ്യോഗസ്ഥനോ വീഴ്ച വരുത്തിയാല്‍ ജനങ്ങള്‍ക്ക് പരാതിപ്പെടാം. ജനങ്ങള്‍ കാഴ്ചക്കരല്ല കാവല്‍ക്കാരാണെന്നും മന്ത്രി പറഞ്ഞു.

പുനലൂല്‍ അഞ്ചല്‍ മലയോര ഹൈവേയുടെ തകര്‍ച്ചയില്‍ ആഭ്യന്തര വിജിലന്‍സ് അന്വേഷണത്തിന് ഉത്തരവിട്ടതായും, ഉദ്യോഗസ്ഥര്‍ കുറ്റക്കാരാണെങ്കില്‍ ശക്തമായ നടപടിയുണ്ടാകുമെന്നും മന്ത്രി അറിയിച്ചു.

Related Stories

No stories found.
logo
The Cue
www.thecue.in