വലിയ ശബ്ദത്തോടെ വിമാനം താഴേക്ക് പതിച്ചുവെന്ന് യാത്രക്കാരി

വലിയ ശബ്ദത്തോടെ വിമാനം താഴേക്ക് പതിച്ചുവെന്ന് യാത്രക്കാരി

Published on

ലാന്‍ഡിങ്ങിനിടെ വിമാനം വലിയ ശബ്ദത്തോടെ താഴേക്ക് പതിക്കുകയായിരുന്നുവെന്ന് അപകടത്തില്‍ നിന്നും രക്ഷപ്പെട്ട യാത്രക്കാരി ജയ പറഞ്ഞു. ലാന്‍ഡ് ചെയ്ത ചെയ്ത ശേഷം വലിയ വേഗതയിലായിരുന്നു വിമാനം. ലാന്‍ഡ് ചെയ്യാന്‍ പോകുകയാണെന്ന അറിയിപ്പിന് ശേഷമാണ് അപകടം നടന്നതെന്നും ജയ 24 ന്യൂസിനോട് പറഞ്ഞു.

വിമാനത്തിന്റെ പിന്നിലിരുന്നവരാണ് ചെറിയ പരിക്കുകളോടെ രക്ഷപ്പെട്ടത്. താനും പിറകിലായിരുന്നു ഇരുന്നത്. അപകടം ഉണ്ടായപ്പോള്‍ വിമാനത്തിനുള്ളിലേക്ക് തെറിച്ച് വീണു. ബെല്‍റ്റില്‍ കുടുങ്ങിക്കിടക്കുകയായിരുന്നു. വിമാനത്തിലെ സാധനങ്ങളെല്ലാം തെറിച്ചുപോയെന്നും ജയ പറഞ്ഞു.

വന്ദേ ഭാരത് ദൗത്യത്തിലെ വിമാനമാണ് അപകടത്തില്‍പ്പെട്ടത്. കുടുംബത്തോടൊപ്പം നാട്ടിലേക്ക് മടങ്ങിയവരാണ് വിമാനത്തിലുണ്ടായിരുന്നതെന്ന് ഇന്ത്യന്‍ കോണ്‍സുലേറ്റ് അറിയിച്ചു.

logo
The Cue
www.thecue.in