പാലത്തായി പീഡനക്കേസ്: പെണ്‍കുട്ടിക്ക് നുണ പറയുന്ന സ്വഭാവമുണ്ടെന്ന് ക്രൈംബ്രാഞ്ച് റിപ്പോര്‍ട്ട്

പാലത്തായി പീഡനക്കേസ്: പെണ്‍കുട്ടിക്ക് നുണ പറയുന്ന സ്വഭാവമുണ്ടെന്ന് ക്രൈംബ്രാഞ്ച് റിപ്പോര്‍ട്ട്
Published on

പാലത്തായി പീഡനക്കേസില്‍ പെണ്‍കുട്ടിക്കെതിരെ ക്രൈംബ്രാഞ്ച് റിപ്പോര്‍ട്ട്. പെണ്‍കുട്ടിക്ക് നുണ പറയുന്ന സ്വഭാവമുണ്ടെന്ന് അന്വേഷണ സംഘം ഹൈക്കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു. കേസിലെ പ്രതിയായ ബിജെപി നേതാവ് പത്മരാജന്റെ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് പെണ്‍കുട്ടിയുടെ അമ്മ നല്‍കിയ ഹരിജിയിലാണ് ക്രൈംബ്രാഞ്ച് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്.

ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

പോക്‌സോ കേസ് ഒഴിവാക്കിയത് സ്വമേധയാ അല്ലെന്നും സര്‍ക്കാരിന്റെ ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന്റെ നിയമോപദേശപ്രകാരമാണെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. അന്വേഷണം തുടങ്ങുന്ന ഘട്ടത്തില്‍ പെണ്‍കുട്ടിയുടെ അവസ്ഥ വളരെ മോശമായിരുന്നു. മാനസികമായ ആഘാതത്തില്‍ നിന്ന് കുട്ടി മോചിതയായിട്ടില്ലെന്ന് ബന്ധുക്കള്‍ അറിയിച്ചിരുന്നതായി റിപ്പോര്‍ട്ടില്‍ പറയുന്നു.

തുടര്‍ന്ന് സാമൂഹിക നീതി വകുപ്പില്‍ നിന്നുള്ള ക്ലിനിക്കല്‍ സൈക്കോളജിസ്റ്റുകളുടെ സഹായത്തോടെ കുട്ടിയെ കൗണ്‍സിലിംഗ് ചെയ്തു. ഉറക്കമില്ലായ്മയും, ക്ഷീണവും, ക്രമരഹിതമായ ഭക്ഷണ രീതി എന്നിവ കുട്ടി അനുഭവിക്കുന്നതായി കൗണ്‍സിലിംഗില്‍ കണ്ടെത്തി. നുണ പറയുന്ന സ്വഭാവവും, മൂഡ് അതിവേഗം മാറുന്ന സ്വാഭാവവും പെണ്‍കുട്ടിക്കുണ്ടെന്ന് കൗണ്‍സിലിംഗില്‍ കണ്ടെത്തിയതായി ക്രൈംബ്രാഞ്ച് റിപ്പോര്‍ട്ടില്‍ പറയുന്നു.

Related Stories

No stories found.
logo
The Cue
www.thecue.in