100 ചാക്ക് സിമന്റ് വേണ്ടിടത്ത് 33 കൊണ്ട് വാര്‍ക്കല്‍, പാലാരിവട്ടം മേല്‍പ്പാലം കൊണ്ട് പണമുണ്ടാക്കി ഉദ്യോഗസ്ഥര്‍,കേരളം കണ്ട കൊടിയ അഴിമതി

100 ചാക്ക് സിമന്റ് വേണ്ടിടത്ത് 33 കൊണ്ട് വാര്‍ക്കല്‍, പാലാരിവട്ടം മേല്‍പ്പാലം കൊണ്ട് പണമുണ്ടാക്കി ഉദ്യോഗസ്ഥര്‍,കേരളം കണ്ട കൊടിയ അഴിമതി

പാലാരിവട്ടം മേല്‍പ്പാലം അഴിമതിയില്‍ റോഡ്സ് ആന്‍ഡ് ബ്രിഡ്ജസ് എംഡിയും കൊച്ചി മെട്രോ എംഡിയുമായ മുഹമ്മദ് ഹനീഷ് അടക്കം 17 പേര്‍ക്കെതിരെ അന്വേഷണം വേണമെന്ന് വിജിലന്‍സ് റിപ്പോര്‍ട്ട്. നിര്‍മ്മാണ കമ്പനി എംഡിയെ ഒന്നാം പ്രതിയാക്കിയാണ് വിജിലന്‍സ് എഫ്‌ഐആര്‍ തയ്യാറാക്കിയിരിക്കുന്നത്. പാലം നിര്‍മിച്ച ആര്‍ഡിഎസ് പ്രോജക്ട്‌സ് മാനേജിങ് ഡയറക്ടര്‍ സുമിത് ഗോയലിനെ ഒന്നാം പ്രതിയാക്കി റജിസ്റ്റര്‍ ചെയ്ത എഫ്‌ഐആര്‍ മൂവാറ്റുപുഴ വിജിലന്‍സ് കോടതിയില്‍ വിജലന്‍സ് സമര്‍പ്പിക്കുകയും ചെയ്തു.

100 ചാക്ക് സിമന്റ് വേണ്ടിടത്ത് 33 കൊണ്ട് വാര്‍ക്കല്‍ നടത്തിയെന്നാണ് വിജിലന്‍സിന്റെ കണ്ടെത്തല്‍. മേല്‍പ്പാല നിര്‍മ്മാണം പണമുണ്ടാക്കാനുള്ള സ്രോതസായാണ് ഉദ്യോഗസ്ഥര്‍ കണ്ടതെന്ന് വ്യക്തമാവുകയാണ്. 70 കോടി ചെലവില്‍ നിര്‍മ്മിച്ചെടുത്ത പാലത്തിനായി ശരിക്കും മുടക്കിയത് എത്രയെന്നാണ് ഇനി അറിയാനുള്ളത്. ആരുടെയൊക്കെ പോക്കറ്റിലേക്ക് 70 കോടിയില്‍ ഭൂരിഭാഗവും ഒഴുകിയെന്നും.

100 ചാക്ക് സിമന്റ് വേണ്ടിടത്ത് 33 കൊണ്ട് വാര്‍ക്കല്‍, പാലാരിവട്ടം മേല്‍പ്പാലം കൊണ്ട് പണമുണ്ടാക്കി ഉദ്യോഗസ്ഥര്‍,കേരളം കണ്ട കൊടിയ അഴിമതി
രൂപരേഖമുതല്‍ പിഴവുകളുടെ ഘോഷയാത്ര; പാലാരിവട്ടം ‘പഞ്ചവടിപ്പാലമായത്’ ഒറ്റവായനയില്‍ 

പാലാരിവട്ടം മേല്‍പ്പാലം പാലം അതീവ ഗുരുതരാവസ്ഥയിലാണ്. അറ്റക്കുറ്റപ്പണി കൊണ്ട് പാലത്തിന്റെ പ്രശ്നങ്ങള്‍ പരിഹരിക്കാനാവില്ലെന്നും പാലം പുതുക്കിപ്പണിയണമെന്നും വിജിലന്‍സ് റിപ്പോര്‍ട്ടില്‍ പറയുന്നു. പുതുക്കിപ്പണിയാനുള്ള പണം കരാറുകാരനില്‍ നിന്ന് ഈടാക്കണമെന്നും വിജിലന്‍സ് കോടതിയെ അറിയിച്ചു. പാലം നിര്‍മാണത്തില്‍ വന്‍ അഴിമതിയാണ് നടന്നതെന്നാണ് പ്രഥമ വിവര റിപ്പോര്‍ട്ടില്‍ വിജിലന്‍സ് പറയുന്നത്.

നിര്‍മ്മാണത്തില്‍ അമിത ലാഭം ഉണ്ടാക്കുന്നതിനായി വന്‍ അഴിമതി നടത്തിയെന്ന് വ്യക്തമാണ്. കരാറുകാരും കണ്‍സള്‍ട്ടന്‍സിയും മേല്‍നോട്ടം വഹിച്ച സ്ഥാപനവും ഉദ്യോഗസ്ഥരും അടക്കമുള്ളവരം കേസില്‍ പ്രതിചേര്‍ക്കാനാണ് നിര്‍ദേശം. അഴിമതി നടത്താന്‍ കേസിലെ ആദ്യ അഞ്ച് പ്രതികള്‍ വന്‍ ഗൂഢാലോചനയാണ് നടത്തിയിട്ടുള്ളതെന്നും വിജിലന്‍സ് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.

പാലത്തിന്റെ രൂപരേഖ തയാറാക്കാന്‍ ബംഗലൂരൂ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന നാഗേഷ് കണ്‍സല്‍റ്റന്റ്‌സിനെ ചുമതലപ്പെടുത്തിയ കിറ്റ്‌കോയിലെ ഉദ്യോഗസ്ഥര്‍, പദ്ധതി നടപ്പാക്കിയ റോഡ്‌സ് ആന്‍ഡ് ബ്രിജസ് ഡവലപ്‌മെന്റ് കോര്‍പറേഷന്‍ ഓഫ് കേരളയിലെ ഉദ്യോഗസ്ഥര്‍ എന്നിവരെ പ്രതിയാക്കിയാണ് റിപ്പോര്‍ട്ട്.

മേല്‍പ്പാലം അഴിമതിയില്‍ ഉദ്യോഗസ്ഥര്‍ അടക്കമുള്ള 17 പേരുടെ പങ്ക് അന്വേഷിച്ച് കണ്ടെത്തേണ്ടി വരുമെന്നും വിശദമായ അന്വേഷണത്തില്‍ കൂടുതല്‍ പേരെ പ്രതി ചേര്‍ക്കേണ്ടി വരുമെന്നും വിജിലന്‍സ്. കിറ്റ്‌കോ മുന്‍ എംഡി സിറിയക് ഡേവിസ്, നാഗേഷ് കണ്‍സല്‍റ്റന്റ്‌സിലെ സീനിയര്‍ കണ്‍സല്‍റ്റന്റ് മഞ്ജുനാഥ്, കിറ്റ്‌കോ ജോയിന്റ് ജനറല്‍ മാനേജര്‍മാരായ ബെന്നി പോള്‍, ജി.പ്രമോദ്, കിറ്റ്‌കോ സീനിയര്‍ കണ്‍സല്‍റ്റന്റുമാരായ ഭാമ, ഷാലിമാര്‍, ആര്‍ബിഡിസികെ മുന്‍ അഡീഷനല്‍ മാനേജര്‍ എം ടിതങ്കച്ചന്‍, മാനേജര്‍ പി എം യൂസഫ്, കിറ്റ്‌കോ സീനിയര്‍ കണ്‍സല്‍റ്റന്റ് സന്തോഷ്, പ്രൊജക്ട് എന്‍ജിനീയര്‍ സാന്‍ജോ കെ ജോസ് ആര്‍ബിഡിസികെ മുന്‍ മാനേജര്‍ പിഎസ് മുഹമ്മദ് നൗഫല്‍, ശരത് എസ് കുമാര്‍, ആര്‍ഡിഎസ് അഡീഷനല്‍ ജനറല്‍ മാനേജര്‍ ജയ് പോള്‍, സൈറ്റ് മാനേജര്‍ ജോണ്‍ എന്നിവരുടെ പേരുകള്‍ റിപ്പോര്‍ട്ടില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

Related Stories

No stories found.
logo
The Cue
www.thecue.in