'ഇന്ത്യയ്ക്ക് അവരുടെ മണ്ണില്‍ നല്‍കിയ അടി', പുല്‍വാമ ഭീകരാക്രമണത്തിന് പിന്നില്‍ തങ്ങളെന്ന് പാക് മന്ത്രി; വിവാദമായതോടെ തിരുത്തല്‍

'ഇന്ത്യയ്ക്ക് അവരുടെ മണ്ണില്‍ നല്‍കിയ അടി', പുല്‍വാമ ഭീകരാക്രമണത്തിന് പിന്നില്‍ തങ്ങളെന്ന് പാക് മന്ത്രി; വിവാദമായതോടെ തിരുത്തല്‍
Published on

വിവാദമായതോടെ പുല്‍വാമ ഭീകാരാക്രമണത്തിന് പിന്നില്‍ പാക്കിസ്താനെന്ന പ്രസ്താവന തിരുത്തി പാക് ശാസ്ത്ര-സാങ്കേതിക മന്ത്രി ഫവാദ് ചൗധരി. ദേശീയ അസംബ്ലിയിലായിരുന്നു ചൗധരിയുടെ വിവാദ പ്രസ്താവന. ഇന്ത്യയ്ക്ക് അവരുടെ മണ്ണില്‍ നല്‍കിയ അടി എന്നായിരുന്നു ചൗധരി പുല്‍വാമ ഭീകരാക്രമണത്തെ വിശേഷിപ്പിച്ചത്.

പ്രധാനമന്ത്രി ഇമ്രാന്‍ഖാന്റെ നേതൃത്വത്തിന് കീഴില്‍ പാക് ജനത നേടിയ വിജയമായിരുന്നു അതെന്നും പാക് മന്ത്രി പറഞ്ഞിരുന്നു. എന്നാല്‍ പ്രസ്താവനയ്ക്ക് പിന്നാലെ രാജ്യത്തിന് അകത്തും പുറത്തും വിമര്‍ശനം ശക്തമായി. ഇതോടെ തന്റെ പ്രസ്താവന തിരുത്തി ചൗധരി രംഗത്തെത്തി.

ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

പാക്കിസ്താന്‍ ഭീകരപ്രവര്‍ത്തനത്തെ പ്രോത്സാഹിപ്പിക്കില്ലെന്നും, തന്റെ വാക്കുകളെ തെറ്റായി വ്യാഖ്യാനിക്കുകയായിരുന്നുവെന്നും പാക് മന്ത്രി പറഞ്ഞു. ബാലാക്കോട്ട് സംഭവത്തിന് പിന്നാലെ പാക്കിസ്താന്‍ നടത്തിയ പ്രവര്‍ത്തനത്തെ കുറിച്ചാണ് താന്‍ പറഞ്ഞതെന്നും ഫവാദ് ചൗധരി വാദിച്ചു.

Pak Minister Saying He Was Misinterpreted

logo
The Cue
www.thecue.in