വി.ഡി സതീശന് റെഡ് ക്രോസ് കണ്ടാല്‍ ഹാലിളകുന്ന അവസ്ഥ; തൃക്കാക്കരയില്‍ സഭയെ വലിച്ചിഴച്ചത് യുഡിഎഫെന്ന് പി.രാജീവ്

വി.ഡി സതീശന് റെഡ് ക്രോസ് കണ്ടാല്‍ ഹാലിളകുന്ന അവസ്ഥ; തൃക്കാക്കരയില്‍ സഭയെ വലിച്ചിഴച്ചത് യുഡിഎഫെന്ന് പി.രാജീവ്

പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ റെഡ് ക്രോസ് കണ്ടാല്‍ ഹാലിളകുന്ന അവസ്ഥയിലെന്ന് മന്ത്രി പി.രാജീവ്. സഭയെ തെരഞ്ഞെടുപ്പിലേക്ക് വലിച്ചിഴച്ചത് യു.ഡി.എഫാണെന്നും പി.രാജീവ്. സഭയുടെ ചിഹ്നമുള്ള ബാക്ക് ഡ്രോപ്പില്‍ ഇരുത്തി സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ചുവെന്ന വി.ഡി സതീശന്റെ ആരോപണത്തിന് മറുപടി പറയുകയായിരുന്നു പി. രാജീവ്. '

സഭയുടെ ചിഹ്നമുള്ള ബാക്ക് ഡ്രോപ്പില്‍ ഇരുത്തി സ്ഥാനാര്‍ത്ഥിയെ ഞങ്ങളെങ്ങനെ അവതരിപ്പിച്ചു എന്നാണ് പ്രതിപക്ഷ നേതാവ് ചോദിച്ചത്. റെഡ് ക്രോസിന്റെ ചിഹ്നം കാണുമ്പോള്‍ ഇങ്ങനെ തോന്നണമെങ്കില്‍ അത്രയുമൊരു വെറുപ്പ് അദ്ദേഹത്തിന് ആ ചിഹ്നത്തോട് ഉണ്ടോ എന്നാണ് സംശയിക്കേണ്ടത്? ആശുപത്രിയില്‍ ഉണ്ടായിരുന്നത് റെഡ്‌ക്രോസിന്റെ ചിഹ്നമായിരുന്നു,' പി രാജീവ് പറഞ്ഞു.

പി. രാജീവിന്റെ വാക്കുകള്‍

സഭയുടെ ചിഹ്നമുള്ള ബാക്ക് ഡ്രോപ്പില്‍ സ്ഥാനാര്‍ത്ഥിയെ ഞങ്ങളെങ്ങനെ അവതരിപ്പിച്ചു എന്നാണ് പ്രതിപക്ഷ നേതാവ് ചോദിച്ചത്. റെഡ് ക്രോസിന്റെ ചിഹ്നം കാണുമ്പോള്‍ ഇങ്ങനെ തോന്നണമെങ്കില്‍ അത്രയുമൊരു വെറുപ്പ് അദ്ദേഹത്തിന് ആ ചിഹ്നത്തോട് ഉണ്ടോ എന്നാണ് സംശയിക്കേണ്ടത്? ആശുപത്രിയില്‍ ഉണ്ടായിരുന്നത് റെഡ്‌ക്രോസിന്റെ ചിഹ്നമായിരുന്നു. വേറെയൊരു ക്രോസുണ്ട്, അത് മതചിഹ്നമാണ്. അത് താഴോട്ട് നീളും.

റെഡ് ക്രോസ് കാണുമ്പോള്‍ പോലും ഹാലിളകുന്ന അവസ്ഥയിലേക്ക് എങ്ങനെയാണ് പ്രതിപക്ഷ നേതാവ് എത്തിയത്. സഭയെയും വിശ്വാസത്തെയുമെല്ലാം ഈ തെരഞ്ഞെടുപ്പിലേക്ക് വലിച്ചിഴക്കാന്‍ പ്രതിപക്ഷം നടത്തിയ ശ്രമം അത് നമ്മുടെ നാട് തിരിച്ചറിഞ്ഞു കൊണ്ട് പ്രതികരിച്ചിട്ടുണ്ട്.

വൈദികര്‍ക്ക് ഇടയില്‍ പോലും തര്‍ക്കങ്ങള്‍ ഉണ്ടാക്കാനും അതിനെ പോലും രാഷ്ട്രീയമായി ഉപയോഗിക്കാനും കഴിയുമോ എന്ന ശ്രമം, സാമൂഹ്യ മാധ്യമങ്ങളിലൂടെ സഭാ നേതൃത്വത്തെ അപകീര്‍ത്തിപ്പെടുത്താനുള്ള ശ്രമം ഇതെല്ലാം നാട് തിരിച്ചറിഞ്ഞു എന്ന് മനസിലാക്കിയപ്പോഴാണ് യുഡിഎഫിനകത്തെ മറ്റൊരു വിഭാഗം അത് അങ്ങനെയല്ല എന്ന നിലപാട് എടുത്തിരിക്കുന്നത്. ഞങ്ങള്‍ പ്രഖ്യാപിച്ച സ്ഥാനാര്‍ത്ഥിക്ക് സ്വീകാര്യത കിട്ടിയതിന്റെ അടിസ്ഥാനത്തില്‍ തെറ്റായ വിവരങ്ങള്‍ തുടര്‍ച്ചയായി അവതരിപ്പിച്ച് കൊണ്ടിരിക്കുകയാണ്.

മതത്തേയും വിശ്വാസത്തെയും തെരഞ്ഞെടുപ്പിലേക്ക് വലിച്ചിഴക്കാനും അതിന്റെ പേരില്‍ അപകീര്‍ത്തിപ്പെടുത്താനുമുള്ള ശ്രമം യു.ഡി.എഫ് അവസാനിപ്പിക്കണം. ഡോക്ടര്‍മാര്‍ സഞ്ചരിക്കുമ്പോള്‍ അവരുടെ കാറില്‍ പോലും ഇത്തരം ചിഹ്നങ്ങളുണ്ട്, അത് കാണുമ്പോഴും വെപ്രാളപ്പെടരുത്. റെഡ് ക്രോസ് ചിഹ്നം ആശുപത്രികളിലുണ്ടാകും. കോണ്‍ഗ്രസിനകത്ത് താന്‍ പറയുന്നതാണ് അവസാനവാക്ക് എന്ന സ്ഥാപിക്കാനാണ് പ്രതിപക്ഷ നേതാവ് ശ്രമിക്കുന്നത്.

Related Stories

No stories found.
logo
The Cue
www.thecue.in