പി.ജയരാജന്‍ ഖാദി ബോര്‍ഡ് വൈസ് ചെയര്‍മാനാകും, പി.ശ്രീരാമകൃഷ്ണന്‍ നോര്‍ക്ക തലപ്പത്ത്

പി.ജയരാജന്‍ ഖാദി ബോര്‍ഡ് വൈസ് ചെയര്‍മാനാകും, പി.ശ്രീരാമകൃഷ്ണന്‍ നോര്‍ക്ക തലപ്പത്ത്

പി.ജയരാജന്‍ ഖാദി ബോര്‍ഡ് വൈസ് ചെയര്‍മാനാകും. പാര്‍ട്ടി സംസ്ഥാന സെക്രട്ടറിയേറ്റിന്റേതാണ് തീരുമാനം. ചെറിയാന്‍ ഫിലിപ്പ് മാറിയ പിന്മാറിയ പശ്ചാത്തലത്തിലാണ് സംസ്ഥാനത്തെ പ്രധാന നേതാക്കളിലൊരാളായ പി.ജയരാജന്‍ ഖാദി ബോര്‍ഡ് തലപ്പത്ത് എത്തുന്നത്. പാര്‍ട്ടി സഹയാത്രികര്‍ക്ക് നല്‍കിയ പദവിയാണ് പാര്‍ട്ടിയിലെ പ്രധാന നേതാക്കളിലൊരാളായ ജയരാജനെ ഏല്‍പ്പിക്കുന്നത്.

മുന്‍ സ്പീക്കര്‍ പി.ശ്രീരാമകൃഷ്ണന്‍ നോര്‍ക്ക വൈസ് ചെയര്‍മാനാകും. കെ.എസ്.എഫ്.ഇ തലപ്പത്തേക്ക് സി.പി.ഐ.എം സംസ്ഥാന സമിതി അംഗം കെ. വരദരാജന്റെ പേരാണ് അവസാനഘട്ടത്തില്‍ ഉള്ളത്.

പതിനേഴ് പദവികളാണ് സി.പി.ഐക്കുള്ളത്. ആറ് ബോര്‍ഡ് കോര്‍പ്പറേഷന്‍ ചെയര്‍മാന്‍ സ്ഥാനങ്ങളാണ് കേരള എമ്മിനുള്ളത്.

The Cue
www.thecue.in