പാര്‍ട്ടിയുടെ വിമര്‍ശനം അംഗീകരിക്കുന്നു, വീട്ടില്‍ പൂജാമുറിയോ ആരാധനയോ ഇല്ല; ബലിതര്‍പ്പണ പോസ്റ്റില്‍ പി. ജയരാജന്‍

പാര്‍ട്ടിയുടെ വിമര്‍ശനം അംഗീകരിക്കുന്നു, വീട്ടില്‍ പൂജാമുറിയോ ആരാധനയോ ഇല്ല; ബലിതര്‍പ്പണ പോസ്റ്റില്‍ പി. ജയരാജന്‍

കര്‍ക്കടക വാവ് ബാലിതര്‍പ്പണ പോസ്റ്റില്‍ വിശദീകരണവുമായി പി. ജയരാജന്‍. ഫേസ്ബുക്ക് പോസ്റ്റിലെ ചില ഭാഗങ്ങള്‍ അന്ധവിശ്വാസത്തെ പ്രോത്സാഹിപ്പിക്കുന്നതായി ചില സഖാക്കളും പാര്‍ട്ടിയും ശ്രദ്ധയില്‍പെടുത്തി. അത് താന്‍ ഉദ്ദേശിച്ചതായിരുന്നില്ല എന്നാണ് ജയരാജന്‍ ഫേസ്ബുക്ക് പോസ്റ്റില്‍ പറഞ്ഞത്. തെറ്റിധാരണ ഉണ്ടാക്കിയെന്ന പാര്‍ട്ടിയുടെ വിമര്‍ശനം അംഗീകരിക്കുന്നുവെന്നും ജയരാജന്‍ പറഞ്ഞു.

'തെറ്റിധാരണ ഉണ്ടാക്കി എന്ന പാര്‍ട്ടിയുടെ വിമര്‍ശനം അംഗീകരിക്കുന്നു. വ്യക്തിപരമായി ആചാരങ്ങളിലോ അനുഷ്ഠാനങ്ങളിലോ പങ്കെടുക്കാറില്ല. ഞങ്ങളുടെ വീട്ടില്‍ പൂജാമുറിയോ, ആരാധനയോ ഇല്ല. ജീവിതത്തില്‍ ചെറുപ്പകാലത്തിന് ശേഷം ഭൗതികവാദ നിലപാടില്‍ തന്നെയാണ് ഇതേവരെ ഉറച്ച് നിന്നത്. എന്നാല്‍ വിശ്വാസികള്‍ക്കിടയില്‍ വര്‍ഗീയ ശക്തികള്‍ നടത്തുന്ന ഇടപെടലുകളില്‍ ജാഗ്രത വേണമെന്ന എന്റെ അഭിപ്രായമാണ് ആ പോസ്റ്റില്‍ രേഖപ്പെടുത്തിയിരുന്നത്,'' പി. ജയരാജന്‍ പറഞ്ഞു

പി.ജയരാജന്റെ ഫേസ്ബുക്ക് പോസ്റ്റ്

ജൂലൈ ഇരുപത്തിയേഴിന്റെ ഫേസ്ബുക് പേജിലെ കുറിപ്പില്‍ പിതൃ തര്‍പ്പണം നടത്താനെത്തുന്ന വിശ്വാസികളുടെ തോന്നലുകളെ കുറിച്ചാണ് പ്രതിപാദിച്ചത്. ആ ഭാഗം അന്ധവിശ്വാസത്തെ പ്രോല്‍സാഹിപ്പിക്കുന്നതായി ചില സഖാക്കള്‍ ചൂണ്ടിക്കാണിച്ചു, പാര്‍ട്ടിയും ശ്രദ്ധയില്‍ പെടുത്തി.

അത് ഞാന്‍ ഉദ്ദേശിച്ചതെ അയിരുന്നില്ല. എന്നാല്‍ അത് തെറ്റിദ്ധാരണ ഉണ്ടാക്കി എന്ന പാര്‍ട്ടിയുടെ വിമര്‍ശനം അംഗീകരിക്കുന്നു. വ്യക്തിപരമായി ആചാരങ്ങളിലോ അനുഷ്ഠാനങ്ങളിലോ പങ്കെടുക്കാറില്ല. ഞങ്ങളുടെ വീട്ടില്‍ പൂജാമുറിയോ, ആരാധനയോ ഇല്ല. ജീവിതത്തില്‍ ചെറുപ്പകാലത്തിന് ശേഷം ഭൗതികവാദ നിലപാടില്‍ തന്നെയാണ് ഇതേവരെ ഉറച്ച് നിന്നത്.

എന്നാല്‍ വിശ്വാസികള്‍ക്കിടയില്‍ വര്‍ഗ്ഗീയ ശക്തികള്‍ നടത്തുന്ന ഇടപെടലുകളില്‍ ജാഗ്രത വേണമെന്ന എന്റെ അഭിപ്രായമാണ് ആ പോസ്റ്റില്‍ രേഖപ്പെടുത്തിയിരുന്നത്. നാലു വര്‍ഷമായി കണ്ണൂര്‍ പയ്യാമ്പലം കടപ്പുറത്ത് ഞാനടക്കം നേതൃത്വം കൊടുക്കുന്ന ഐ.ആര്‍.പി.സി.യുടെ ഹെല്‍പ് ഡെസ്‌ക് പിതൃ തര്‍പ്പണത്തിന് എത്തുന്നവര്‍ക്ക് സേവനം നല്‍കി വരുന്നുണ്ട്. ഇത്തവണയും അത് ഭംഗിയായി നിര്‍വ്വഹിച്ചു. ഇത്തരം ഇടപെടലുകള്‍ ആവശ്യമാണ്.

Related Stories

No stories found.
logo
The Cue
www.thecue.in