കൊവിഡ് 19: സമ്പദ് വ്യവസ്ഥ ഏറ്റവും മോശമാകുക ഇന്ത്യയില്‍, 2025 വരെ ആഘാതം തുടരുമെന്ന് റിപ്പോര്‍ട്ട്

കൊവിഡ് 19: സമ്പദ് വ്യവസ്ഥ ഏറ്റവും മോശമാകുക ഇന്ത്യയില്‍, 2025 വരെ ആഘാതം തുടരുമെന്ന് റിപ്പോര്‍ട്ട്

ലോകത്തെ പ്രധാന രാഷ്ട്രങ്ങളില്‍ ഇന്ത്യയെയായിരിക്കും കൊവിഡ് 19 ഏറ്റവും മോശമായി ബാധിക്കുകയെന്ന് റിപ്പോര്‍ട്ട്. കൊവിഡിന് മുമ്പുള്ള വളര്‍ച്ചാശതമാനത്തേക്കാള്‍ കുറവായിരിക്കും കൊവിഡിന് ശേഷമുള്ള ഇന്ത്യയുടെ വളര്‍ച്ചാനിരക്കെന്ന് ഓക്‌സ്‌ഫോഡ് ഇക്കണോമിക്‌സ് റിപ്പോര്‍ട്ട് പറയുന്നു.

കൊവിഡിന് മുമ്പ് 6.5 ശതമാനമായിരുന്നു വളര്‍ച്ചാസാധ്യതയെങ്കില്‍, അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ 4.5 ശതമാനം വളര്‍ച്ചയാകും കൈവരിക്കാനാകുയെന്ന് ദക്ഷിണേഷ്യയുടെയും തെക്കുകിഴക്കന്‍ ഏഷ്യയുടെയും സാമ്പത്തിക വിഭാഗം മേധാവി പ്രിയങ്ക കിഷോര്‍ പറയുന്നു. കോര്‍പറേറ്റ് ബാലന്‍സ് ഷീറ്റുകള്‍, ബാങ്കുകളുടെ നിഷ്‌ക്രിയ ആസ്തികള്‍, ബാങ്ക് ഇതര ധനകാര്യ കമ്പനികളിലുണ്ടായ ഇടിവ്, തൊഴില്‍ വിപണിയിലെ ബലഹീനത തുടങ്ങിയവ ഇതിനകം തന്നെ സമ്പദ് വ്യവസ്ഥയെ ബാധിച്ചിരിക്കാം. ഇത് കൂടുതല്‍ വഷളായേക്കാമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.

സാമ്പത്തിക വളര്‍ച്ചയെ സഹായിക്കുന്നതിനായി സര്‍ക്കാര്‍ നടപടികള്‍ പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും, ഡിമാന്‍ഡ് വര്‍ധിപ്പിക്കുന്നതില്‍ അവര്‍ പരാജയപ്പെട്ടു. കഴിഞ്ഞ ആഴ്ച റിസര്‍വ് ബാങ്ക് പുറത്തുവിട്ട ഒരു റിപ്പോര്‍ട്ടില്‍ ഏഷ്യയിലെ മൂന്നാമത്തെ വലിയ സമ്പദ് വ്യവസ്ഥ ചരിത്രപരമായ മാന്ദ്യത്തിലേക്ക് കടന്നതായി പ്രഖ്യാപിച്ചിരുന്നു.

ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

ലോക്ക്ഡൗണ്‍ മൂലം ഇന്ത്യയുടെ ജി.ഡി.പി 10.3 ശതമാനം ചുരുങ്ങുമെന്ന് രാജ്യാന്തര നാണയനിധിയും പ്രവചിക്കുന്നുണ്ട്. ഇന്ത്യയുടെ സാമ്പദ് വ്യവസ്ഥയിലുണ്ടായിരിക്കുന്ന ആഘാതം 2025 വരെയെങ്കിലും തുടരുമെന്നും ഓക്‌സ്‌ഫോഡ് ഇക്കണോമിക്‌സ് റിപ്പോര്‍ട്ട് പറയുന്നു.

Related Stories

No stories found.
logo
The Cue
www.thecue.in