പി.സി. ജോര്‍ജ് ക്രിസ്ത്യാനികളുടെ ചാമ്പ്യനാകേണ്ട; ആരും എടുക്കാത്തതുകൊണ്ട് ബി.ജെ.പിയില്‍ ചേര്‍ന്നുവെന്ന് ഓര്‍ത്തഡോക്‌സ് സഭ

പി.സി. ജോര്‍ജ് ക്രിസ്ത്യാനികളുടെ ചാമ്പ്യനാകേണ്ട; ആരും എടുക്കാത്തതുകൊണ്ട് ബി.ജെ.പിയില്‍ ചേര്‍ന്നുവെന്ന് ഓര്‍ത്തഡോക്‌സ് സഭ

ജനപക്ഷം നേതാവ് പി.സി. ജോര്‍ജിനെതിരെ ഓര്‍ത്തഡോക്‌സ് സഭ തൃശൂര്‍ ഭദ്രാസനാധിപന്‍ യൂഹാനോന്‍ മാര്‍ മിലിത്തിയോസ്. പി.സി. ജോര്‍ജിനെ ക്രൈസ്തവരുടെ പ്രതിനിധിയായി കണക്കാക്കാനാവില്ലെന്നും മിലിത്തിയോസ് പറഞ്ഞു.

ജോര്‍ജ് ക്രിസ്ത്യാനികളുടെ ചാമ്പ്യനാകേണ്ട. കോണ്‍ഗ്രസും ഇടതുപക്ഷവും എടുക്കാത്തതുകൊണ്ട് ബിജെപിയില്‍ പോകാതെ ജോര്‍ജിന് നിവൃത്തിയില്ലെന്നും യൂഹാനോന്‍ മാര്‍ മിലിത്തിയോസ് പറഞ്ഞു.

നാര്‍ക്കോട്ടിക് ജിഹാദ്, ലവ് ജിഹാദ്, എന്നീ വിഷയങ്ങള്‍ കേരളത്തിലെ ചില കത്തോലിക്ക സഭ നേതാക്കള്‍ ഉന്നയിക്കുന്നതിന് പിന്നില്‍ അവരുടെ വ്യക്തിതാത്പര്യമാണെന്നും ഭദ്രാസനാധിപന്‍ പറഞ്ഞു. വിശ്വാസികളാണ് സഭ നേതൃത്വത്തെ തിരുത്തേണ്ടതെന്നും ഭാരതത്തെ മുഴുവനായി കാണുന്ന ആര്‍ക്കും സംഘപരിവാറിനൊപ്പം നില്‍ക്കാന്‍ കഴിയില്ലെന്നും യൂഹാനോന്‍ മാര്‍ മിലിത്തിയോസ് പറഞ്ഞു.

ബി.ജെ.പി ക്രിസ്ത്യാനികള്‍ക്കെതിരാണെന്ന് തോന്നുന്നില്ലെന്നായിരുന്നു പി.സി. ജോര്‍ജ് പ്രതികരിച്ചത്. പി.സി. ജോര്‍ജിനെ വിദ്വേഷ പ്രസംഗ കേസില്‍ പൊലീസ് അറസ്റ്റ് ചെയ്തതില്‍ പ്രതിഷേധവുമായി ബി.ജെ.പി നേതാക്കള്‍ രംഗത്തെത്തിയിരുന്നു.

Related Stories

No stories found.
logo
The Cue
www.thecue.in