സൗകര്യപ്രദമായ വസ്ത്രം ധരിക്കാം, കൊളേജ് അധ്യാപകര്‍ക്കു മേല്‍ സാരി അടിച്ചേല്‍പ്പിക്കരുതെന്ന് ഉത്തരവ്

സൗകര്യപ്രദമായ വസ്ത്രം ധരിക്കാം, കൊളേജ് അധ്യാപകര്‍ക്കു മേല്‍ സാരി അടിച്ചേല്‍പ്പിക്കരുതെന്ന് ഉത്തരവ്

സംസ്ഥാനത്തെ ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ അധ്യാപകര്‍ക്കുമേല്‍ ഡ്രസ് കോഡ് അടിച്ചേല്‍പ്പിക്കരുതെന്ന് ഉന്നത വിദ്യാഭ്യാസ വകുപ്പിന്റെ ഉത്തരവ്. അധ്യാപകരുടെ വസ്ത്രധാരണവുമായി ബന്ധപ്പെട്ട് ചില നിര്‍ബന്ധങ്ങളും നിബന്ധനകളും അടിച്ചേല്‍പ്പിക്കുന്നതായി സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെട്ടുവെന്നും ഇതിന്റെ അടിസ്ഥാനത്തിലാണ് നടപടിയെന്നും ഉത്തരവില്‍ പറയുന്നുണ്ട്.

അധ്യാപികമാര്‍ സാരി ധരിച്ച് ജോലി ചെയ്യണം എന്ന വിധത്തിലുള്ള യാതൊരു നിയമവം നിലവില്‍ ഇല്ല. ഇക്കാര്യം ഉന്നത വിദ്യാഭ്യാസ വകുപ്പ് പലതവണ ആവര്‍ത്തിച്ച വ്യക്തമാക്കിയിട്ടും ഡ്രസ് കോഡ് സംബന്ധിച്ച കാലാനുസൃതമല്ലാത്ത പിടിവാശികള്‍ ചില സ്ഥാപന മേധാവികളും മാനേജ്‌മെന്റുകളും അടിച്ചേല്‍പ്പിക്കുന്നതായി അധ്യാപകര്‍ പരാതിപ്പെട്ടിട്ടുണ്ടെന്ന് ഉത്തരവില്‍ ചൂണ്ടിക്കാട്ടുന്നു.

ഈ സാഹചര്യത്തില്‍ തൊഴില്‍ ചെയ്യാന്‍ സൗകര്യപ്രദമായതും മാന്യമായതുമായ ഏത് വസ്ത്രം ധരിച്ചും അധ്യാപകര്‍ക്ക് ജോലി ചെയ്യാമെന്നുമാണ് ഉത്തരവ്.

Related Stories

No stories found.
logo
The Cue
www.thecue.in