ഗവര്‍ണറെ തടഞ്ഞ് പ്രതിപക്ഷം; നിയമസഭയുടെ നടുത്തളത്തില്‍ നാടകീയ സംഭവങ്ങള്‍   

ഗവര്‍ണറെ തടഞ്ഞ് പ്രതിപക്ഷം; നിയമസഭയുടെ നടുത്തളത്തില്‍ നാടകീയ സംഭവങ്ങള്‍   

നയപ്രഖ്യാപന പ്രസംഗത്തിന് നിയമസഭയിലെത്തിയ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെ തടഞ്ഞ് പ്രതിപക്ഷം. മുഖ്യമന്ത്രിയും സ്പീക്കറും ഗവര്‍ണറെ ആനയിച്ച് സഭാതളത്തിലേക്കെത്തിയപ്പോള്‍ പ്രതിപക്ഷ എംഎല്‍എമാര്‍ ഗവര്‍ണറെ തടഞ്ഞുവെയ്ക്കുകയായിരുന്നു. ബാനറും പ്ലക്കാര്‍ഡുകളുമായെത്തിയ പ്രതിപക്ഷാംഗങ്ങള്‍ ‘ഗവര്‍ണര്‍ ഗോ ബാക്ക്’ വിളികള്‍ മുഴക്കി. നയപ്രഖ്യാപന പ്രസംഗം അനുവദിക്കില്ലെന്ന നിലപാടിലായിരുന്നു പ്രതിപക്ഷം. സ്പീക്കര്‍ പി ശ്രീരാമകൃഷ്ണനും നിയമമന്ത്രി എകെ ബാലനും എംഎല്‍എമാരുമായി സംസാരിച്ചെങ്കിലും വഴങ്ങിയില്ല.

ഗവര്‍ണറെ തടഞ്ഞ് പ്രതിപക്ഷം; നിയമസഭയുടെ നടുത്തളത്തില്‍ നാടകീയ സംഭവങ്ങള്‍   
ശ്രീറാം വെങ്കിട്ടരാമനെ സര്‍വീസില്‍ തിരിച്ചെടുക്കാന്‍ ശുപാര്‍ശ ; മുഖ്യമന്ത്രിക്ക് ഉദ്യോഗസ്ഥ സമിതിയുടെ കത്ത് 

ഇതോടെ വാച്ച് ആന്‍ഡ് വാര്‍ഡ്, ഗവര്‍ണര്‍ക്ക് വഴിയൊരുക്കാന്‍ ശ്രമിച്ചു. ഇതോടെ സംഘര്‍ഷാവസ്ഥയായി. എംഎല്‍എമാരെ ബലം പ്രയോഗിച്ച് നീക്കി. അതിനിടെ അന്‍വര്‍ സാദത്ത് എംഎല്‍എ നിലത്തുകിടന്ന് പ്രതിഷേധിച്ചു. ഇതോടെ ഇദ്ദേഹത്തെയും ബലപ്രയോഗത്തിലൂടെ നീക്കിയാണ് ഗവര്‍ണര്‍ക്ക് വഴിയൊരുക്കിയത്. തുടര്‍ന്ന് സ്പീക്കറുടെ ഡയസിലേക്കെത്തിയ ആരിഫ് മുഹമ്മദ് ഖാന്‍ നയപ്രഖ്യാപന പ്രസംഗം നടത്തുകയായിരുന്നു. എന്നാല്‍ പ്രതിപക്ഷം സഭ ബഹിഷ്‌കരിച്ച് പുറത്ത് കുത്തിയിരുന്ന് മുദ്രാവാക്യം മുഴക്കി പ്രതിഷേധിച്ചു.

ദ ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം