ഗാസിപ്പൂരിലേക്ക് പോയ പ്രതിപക്ഷ എം.പിമാരെ തടഞ്ഞു; ശത്രുസൈന്യത്തെ നേരിടുന്നത് പോലെയാണ് തടഞ്ഞതെന്ന് എന്‍.കെ.പ്രേമചന്ദ്രന്‍

ഗാസിപ്പൂരിലേക്ക് പോയ പ്രതിപക്ഷ എം.പിമാരെ തടഞ്ഞു; ശത്രുസൈന്യത്തെ നേരിടുന്നത് പോലെയാണ് തടഞ്ഞതെന്ന് എന്‍.കെ.പ്രേമചന്ദ്രന്‍

കര്‍ഷകരെ സന്ദര്‍ശിക്കാന്‍ സമരവേദിയായ ഗാസിപ്പൂരിലേക്ക് പോയ പ്രതിപക്ഷ എംപിമാരെ തടഞ്ഞു. 10 പാര്‍ട്ടികളില്‍ നിന്നുള്ള 15 എം.പിമാരാണ് സംഘത്തിലുണ്ടായിരുന്നത്. കേരളത്തില്‍ നിന്നുള്ള എന്‍.കെ.പ്രമേചന്ദ്രന്‍, എ.എം.ആരിഫ് എന്നിവരും പ്രതിപക്ഷ എംപിമാര്‍ക്കൊപ്പമുണ്ടായിരുന്നു. സംഘത്തെ സമരവേദിയിലേക്ക് കയറ്റിവിടാതെ പൊലീസ് തടയുകയായിരുന്നു.

കര്‍ഷക സമരം നടക്കുന്ന അതിര്‍ത്തികളില്‍ യുദ്ധസമാനമായ സാഹചര്യമാണ് ഉള്ളതെന്നും ശത്രുസൈന്യത്തെ നേരിടുന്നപോലെയാണ് പൊലീസ് തങ്ങളെ തടഞ്ഞതെന്നും എന്‍.കെ. പ്രേമചന്ദ്രന്‍ എം.പി പ്രതികരിച്ചു. മുള്ള് വേലികളും കോണ്‍ക്രീറ്റ് ബ്ലോക്കുകളും ഉള്‍പ്പടെ സ്ഥാപിച്ച് ആരും അങ്ങോട്ട് കടക്കാത്ത നിലയിലാണ് തടസം സൃഷ്ടിച്ചിരിക്കുന്നത്. ഇത്തരത്തിലൊരു അവസ്ഥ രാജ്യത്തിന്റെ ചരിത്രത്തില്‍ ഉണ്ടായിട്ടില്ലെന്നും, പാര്‍ലമെന്റ് അംഗങ്ങളെ പോലും സമരസ്ഥലം സന്ദര്‍ശിക്കാന്‍ അനുവദിക്കാത്ത ജനാധിപത്യ വിരുദ്ധമായ പ്രവര്‍ത്തനമാണ് നടക്കുന്നതെന്നും എന്‍.കെ.പ്രേമചന്ദ്രന്‍ പറഞ്ഞു.

ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

വ്യാഴാഴ്ച രാവിലെയാണ് പ്രതിപക്ഷ എംപിമാരുടെ സംഘം ഗാസിപ്പൂരിലേക്ക് പോയത്. കോണ്‍ഗ്രസ് എംപിമാര്‍ സംഘത്തിലുണ്ടായിരുന്നില്ല. എന്‍.സി.പി എം.പി സുപ്രിയ സുലേ, ഡി.എം.കെ എം.പി കനിമൊഴി തുടങ്ങിയവര്‍ സംഘത്തിലുണ്ടായിരുന്നു. ഗാസിപ്പൂരില്‍ എത്തുന്നതിന് മൂന്നുകിലോമീറ്റര്‍ മുന്‍പ് എംപിമാരെ തടയുകയായിരുന്നു.

Opposition leaders stopped by police at Delhi’s Ghazipur border

Related Stories

No stories found.
logo
The Cue
www.thecue.in