വി.എസ് അച്യുതാനന്ദന്‍ നഷ്ടപരിഹാരം തന്നാല്‍ സമൂഹ നന്മയ്ക്ക് ഉപയോഗിക്കുമെന്ന് ഉമ്മന്‍ ചാണ്ടി

വി.എസ് അച്യുതാനന്ദന്‍ നഷ്ടപരിഹാരം തന്നാല്‍ സമൂഹ നന്മയ്ക്ക് ഉപയോഗിക്കുമെന്ന് ഉമ്മന്‍ ചാണ്ടി

സോളാര്‍ കേസുമായി ബന്ധപ്പെട്ട് വി.എസ് അച്യുതാനന്ദനില്‍ നിന്ന് കോടതി പറഞ്ഞ നഷ്ടപരിഹാരം ലഭിച്ചാല്‍ ആ തുക സമൂഹ നന്മയ്ക്കായി ഉപയോഗിക്കുമെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ഉമ്മന്‍ ചാണ്ടി.

ആരോപണങ്ങള്‍ മാനസികമായി വേദനിപ്പിച്ചിരുന്നെന്നും സത്യം ജയിക്കുമെന്ന് ഉറച്ചുവിശ്വസിച്ചിരുന്നെന്നും ഉമ്മന്‍ ചാണ്ടി.

ലോകായുക്തയില്‍ നിന്ന് കനത്ത തിരിച്ചടി ഉണ്ടാകുമെന്ന് ഭയന്നാണ് സര്‍ക്കാര്‍ ലോകായുക്തയുടെ ചിറകരിയുന്നതെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു. മുഖ്യമന്ത്രിയായിരുന്നപ്പോള്‍ തനിക്കെതിരെ നിരവധി പരാതികള്‍ ഉയര്‍ന്നിരുന്നു.

മടിയില്‍ കനമില്ലാത്തതിനാല്‍ ആ പരാതികളെ നിയമനടപടികളിലൂടെയാണ് നേരിട്ടത്. അഴിമതിക്കെതിരെ ഏറ്റവും കാര്യക്ഷമമായ സംവിധാനമാണ് ലോകായുക്തയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

വി.എസ് അച്യുതാനന്ദന്‍ സോളാര്‍ ഇടപാടുമായി ബന്ധപ്പെട്ട് നടത്തിയ പരമാര്‍ശത്തില്‍ കോണ്‍ഗ്രസ് നേതാവ് ഉമ്മന്‍ചാണ്ടി നല്‍കിയ ഹര്‍ജിയിലാണ് മുന്‍ മുഖ്യമന്ത്രി വി.എസ് അച്യുതാനന്ദന് തിരിച്ചടിയേറ്റത്.

വി.എസ് ഉമ്മന്‍ചാണ്ടിക്ക് പത്ത്‌ലക്ഷത്തി പതിനായിരം രൂപ നഷ്ടപരിഹാരമായി നല്‍കണമെന്നായിരുന്നു കോടതി വിധി.