പശു ശാസ്ത്രത്തില്‍ പരീക്ഷയുമായി കേന്ദ്ര സര്‍ക്കാര്‍; ലക്ഷ്യം നാടന്‍ പശുക്കളെക്കുറിച്ച് അവബോധം സൃഷ്ടിക്കുക

പശു ശാസ്ത്രത്തില്‍ പരീക്ഷയുമായി കേന്ദ്ര സര്‍ക്കാര്‍; ലക്ഷ്യം നാടന്‍ പശുക്കളെക്കുറിച്ച് അവബോധം സൃഷ്ടിക്കുക

നാടന്‍ പശുക്കളെക്കുറിച്ച് അവബോധം സൃഷ്ടിക്കുന്നതിനായി അഖിലേന്ത്യ പരീക്ഷ. കേന്ദ്ര ഫിഷറീസ് മന്ത്രാലയത്തിന് കീഴിലുള്ള രാഷ്ട്രീയ കാമധേനു ആയോഗാണ് പരീക്ഷ നടത്തുന്നത്. അടുത്ത മാസം 25ന് ഓണ്‍ലൈനായാണ് പരീക്ഷ.

വിദ്യാര്‍ത്ഥികളിലും പൊതുജനങ്ങളിലും നാടന്‍ പശുക്കളെക്കുറിച്ചുള്ള പഠനത്തിന് താല്‍പര്യമുണ്ടാക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നതെന്നാണ് രാഷ്ട്രീയ കാമധേനു ആയോഗ് ചെയര്‍മാന്‍ വല്ലഭായ് കാത്തിരിയ പറയുന്നത്. കാമധേനു ഗൗ വിഗ്യാന്‍ പ്രചാര്‍ പ്രസാര്‍ എന്നാണ് പരീക്ഷയുടെ പേര്.

ഓണ്‍ലൈന്‍ പരീക്ഷയില്‍ സൗജന്യമായി പങ്കെടുക്കാം. ഒബ്ജക്റ്റീവ് ചോദ്യങ്ങളായിരിക്കും. സിലബസ് വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിക്കും. വിജയിക്കുന്നവര്‍ക്ക് സര്‍ട്ടിഫിക്കറ്റും സമ്മാനങ്ങളും ലഭിക്കും.

Related Stories

No stories found.
logo
The Cue
www.thecue.in