ഒമിക്രോണ്‍, സംസ്ഥാനത്ത് കൂടുതല്‍ നിയന്ത്രണങ്ങള്‍; രാത്രികാല കര്‍ഫ്യു തുടരില്ല

ഒമിക്രോണ്‍, സംസ്ഥാനത്ത് കൂടുതല്‍ നിയന്ത്രണങ്ങള്‍; രാത്രികാല കര്‍ഫ്യു തുടരില്ല

ഒമിക്രോണ്‍ വ്യാപനം കണക്കിലെടുത്ത് സംസ്ഥാനത്ത് കൂടുതല്‍ നിയന്ത്രണങ്ങള്‍. അടച്ചിട്ട മുറികളില്‍ നടക്കുന്ന പരിപാടികളില്‍ പരമാവധി 75 പേര്‍ക്ക് മാത്രമായിരിക്കും പ്രവേശനം. മരണാനന്തര ചടങ്ങുകള്‍, വിവാഹം, മറ്റ് രാഷ്ട്രീയ സാംസ്‌കാരിക പരിപാടികള്‍ എന്നിവയ്ക്ക് നിയന്ത്രണം ബാധകമാണ്.

തുറസായ സ്ഥലങ്ങളില്‍ 150 പേര്‍ക്കാണ് പങ്കെടുക്കാനാകുക. രാത്രികാല യാത്രയ്ക്ക് ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ തുടരില്ല.

നിലവില്‍ സംസ്ഥാനത്ത് ഒമിക്രോണ്‍ കേസുകളുടെ എണ്ണം കൂടുന്നുണ്ടെങ്കിലും വലിയൊരു ആശങ്കയിലേക്ക് പോകുന്ന സാഹചര്യം ഉണ്ടായിട്ടില്ല. മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ ചേര്‍ന്ന കൊവിഡ് അവലോകന യോഗത്തിലാണ് തീരുമാനം.

നിലവില്‍ കേരളത്തില്‍ 181 ഒമിക്രോണ്‍ കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. സംസ്ഥാനത്ത് 80 ശതമാനം പേര്‍ക്ക് രണ്ടാം ഡോസ് വാക്‌സിന്‍ നല്‍കിയിട്ടുണ്ട്. നിലവില്‍ വാക്‌സിനേഷന്‍ സ്റ്റോക്ക് പര്യാപ്തമാണ്. കുട്ടികള്‍ക്ക് വാക്‌സിന്‍ നല്‍കാനാവശ്യമായ നടപടികള്‍ പുരോഗമിക്കുകയാണ്.

The Cue
www.thecue.in