Around us
മന്ത്രി വീണ ജോര്‍ജിനെതിരെ അശ്ലീല പരാമര്‍ശം, ക്രൈം നന്ദകുമാര്‍ അറസ്റ്റില്‍
ആരോഗ്യമന്ത്രി വീണ ജോര്‍ജിനെതിരെ അശ്ലീല പരാമര്‍ശം നടത്തിയതിന് ക്രൈം നന്ദകുമാര്‍ അറസ്റ്റില്‍. ഹൈക്കോടതി അഭിഭാഷകന്‍ ബി.എച്ച് മന്‍സൂര്‍ നല്‍കിയ പരാതിയിലാണ് അറസ്റ്റ്. ആരോഗ്യമന്ത്രി വീണ ജോര്‍ജിനെതിരെ സാമൂഹ്യ മാധ്യമങ്ങളിലൂടെ അശ്ലീല പരാമര്‍ശം നടത്തിയെന്നാണ് പരാതി.
കാക്കനാട് സൈബര്‍ പൊലീസാണ് ഐ ടി ആക്ട് പ്രകാരം ക്രൈം ഓണ്‍ലൈന്‍ ഉടമ നന്ദകുമാറിനെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ചോദ്യം ചെയ്യുന്നതിനായി വിളിച്ചുവരുത്തിയ ശേഷമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.