ഇനിമുതല്‍ കുഴിക്കല്‍ മാത്രം; പാലങ്ങള്‍ക്ക് വിട; ഇ.ശ്രീധരനെ പരിഹസിച്ച് എന്‍.എസ് മാധവന്‍

ഇനിമുതല്‍ കുഴിക്കല്‍ മാത്രം; പാലങ്ങള്‍ക്ക് വിട; ഇ.ശ്രീധരനെ പരിഹസിച്ച് എന്‍.എസ് മാധവന്‍
Published on

ബി.ജെ.പിയില്‍ അംഗത്വമെടുക്കുമെന്നും പാര്‍ട്ടി പറഞ്ഞാല്‍ മത്സരിക്കുമെന്നും വ്യക്തമാക്കിയ ഇ.ശ്രീധരനെ പരിഹസിച്ച് എന്‍.എസ് മാധവന്‍. പാലങ്ങള്‍ക്ക് വിട, ഇനിമുതല്‍ കുഴിക്കല്‍ മാത്രം എന്നാണ് എന്‍.എസ് മാധവന്‍ പരിഹസിച്ചിരിക്കുന്നത്. ട്വിറ്ററിലൂടെയായിരുന്നു കളിയാക്കല്‍.

'ഇ ശ്രീധരന്‍ പാലങ്ങള്‍ നിര്‍മ്മിക്കുകയും തുരങ്കങ്ങള്‍ കുഴിക്കുകയും ചെയ്തു. ഇനിമുതല്‍ കുഴിക്കല്‍ മാത്രം, പാലങ്ങള്‍ക്ക് വിട'

ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രനാണ് ഇ.ശ്രീധരന്‍ പാര്‍ട്ടിയിലേക്ക് വരുന്ന കാര്യം പ്രഖ്യാപിച്ചത്. നാടിന് വേണ്ടി പലതും ചെയ്യണമെന്നുണ്ടായിരുന്നുവെന്ന് ഇ.ശ്രീധരന്‍ പ്രതികരിച്ചു. കക്ഷികള്‍ നാടിനു വേണ്ടിയല്ല, പാര്‍ട്ടിക്ക് വേണ്ടിയാണ് എല്ലാം ചെയ്യുന്നത്. അതില്‍ നിന്നും വ്യത്യസ്തമായത് കൊണ്ടാണ് ബി.ജെ.പിക്കൊപ്പം ചേര്‍ന്നത്. പാര്‍ട്ടിയിലെ ഉത്തരവാദിത്വം അവര്‍ തീരുമാനിക്കും.

എല്‍.ഡി.എഫ് ഭരണത്തില്‍ നിരാശനാണെന്ന് ബി.ജെ.പി അംഗത്വം സ്വീകരിക്കാന്‍ തയ്യാറെടുക്കുന്ന ഇ.ശ്രീധരന്‍. വികസന പദ്ധതികളില്ല. കൊച്ചി മെട്രോ, പാലാരിവട്ടം പാലം പദ്ധതികളിലായിരുന്നു കേരള സര്‍ക്കാരുമായി സഹകരിച്ചിരുന്നത്. രണ്ടും പൂര്‍ത്തിയായി. സംസ്ഥാന സര്‍ക്കാരുമായി ഇനി ഔദ്യോഗിക ബന്ധം തുടരില്ല. ഗവര്‍ണര്‍ പദവിയാണ് ലഭിക്കുന്നതെങ്കില്‍ സ്വീകരിക്കില്ല.

പാലാരിവട്ടം പാലത്തിന്റെ നിര്‍മാണത്തില്‍ ഇടപെട്ടത് നാട്ടുകാര്‍ക്ക് വേണ്ടിയാണ്. പാര്‍ട്ടിക്ക് വേണ്ടിയല്ല. ഇനി ബി.ജെ.പിയുമായി ബന്ധപ്പെട്ട കാര്യങ്ങളുമായി മുന്നോട്ട് പോകും.

Related Stories

No stories found.
logo
The Cue
www.thecue.in