ദക്ഷിണാഫ്രിക്കയുടെ വര്‍ണ വിവേചനത്തിനെതിരെ പോരാടിയ ആര്‍ച്ച് ബിഷപ്പ് ഡെസ്മണ്ട് ടുട്ടു അന്തരിച്ചു

ദക്ഷിണാഫ്രിക്കയുടെ വര്‍ണ വിവേചനത്തിനെതിരെ പോരാടിയ ആര്‍ച്ച് ബിഷപ്പ് ഡെസ്മണ്ട് ടുട്ടു അന്തരിച്ചു

ദക്ഷിണാഫ്രിക്കന്‍ ആര്‍ച്ച് ബിഷപ്പ് ടെസ്മണ്ട് ടുട്ടു അന്തരിച്ചു. 90 വയസ്സായിരുന്നു. ദക്ഷിണാഫ്രിക്കയിലെ വര്‍ണ വിവേചനത്തിനെതിരായ പോരാട്ടത്തില്‍ വലിയ പങ്ക് വഹിച്ച വ്യക്തിത്വമായിരുന്നു ഡെസ്മണ്ട് ടുട്ടു.

1984ല്‍ സമാധാനത്തിനുള്ള നൊബേല്‍ സമ്മാനം നല്‍കി ലോകം ആദരിച്ചു. ദക്ഷിണാഫ്രിക്കന്‍ പ്രസിഡന്റ് സിറില്‍ റമഫോസയാണ് മരണ വിവരം സ്ഥിരീകരിച്ചത്.

ആര്‍ച്ച് ബിഷപ്പ് എമെരിറ്റസ് ഡെസ്മണ്ട് ടുട്ടുവിന്റെ വിയോഗം ദക്ഷിണാഫ്രിക്കയെ വര്‍ണ വിവേചനത്തില്‍ നിന്ന് സ്വതന്ത്രമാക്കിയ ഒരു തലമുറയുടെ തന്നെ നഷ്ടമാണെന്ന് റഫഫോസ പ്രസ്താവനയില്‍ കുറിച്ചു.

നെല്‍സണ്‍ മണ്ടേലയ്ക്ക് ശേഷം ഏറ്റവും കൂടുതല്‍ ഉയര്‍ന്നുകേട്ട പേരായിരുന്നു ടുട്ടുവിന്റേത്. നെല്‍സണ്‍ മണ്ടേല പ്രസിഡന്റായതിന് ശേഷം ദക്ഷിണാഫ്രിക്കയെ വിവരിക്കുന്നതില്‍ പ്രശസ്തമായ 'റെയിന്‍ബോ നേഷന്‍' എന്ന പേര് കണ്ടുപിടിച്ചതും ടുട്ടു ആയിരുന്നു.

1996ല്‍ ആര്‍ച്ച് ബിഷപ്പ് പദവിയില്‍ നിന്നും വിരമിച്ച ശേഷം ടുട്ടു ആര്‍ച്ച് ബിഷപ്പ് എമെരിറ്റസ് സ്ഥാനം അലങ്കരിച്ച് വരികയായിരുന്നു. റോഹിങ്ക്യന്‍ വിഷയമടക്കം നിരവധി വിഷയങ്ങളില്‍ അദ്ദേഹം ശബ്ദമുയര്‍ത്തിയിരുന്നു.

1931 ഒക്ടോബര്‍ ഏഴിന് ജോഹന്നാസ് ബെര്‍ഗിലാണ് ഡെസ്മണ്ട് ടുട്ടു ജനിച്ചത്. ദൈവശാസ്ത്ര സെമിനാരിയില്‍ പ്രവേശിക്കുന്നതിന് മുമ്പ് അധ്യാപകനായി ജോലി ചെയ്യുകയായിരുന്നു.

Related Stories

No stories found.
logo
The Cue
www.thecue.in