'നീറ്റ് പരീക്ഷ വേണ്ട', നിയമനിര്‍മ്മാണത്തിന് തമിഴ്‌നാട് സര്‍ക്കാര്‍; നിയസഭയില്‍ ബില്‍ അവതരിപ്പിച്ചു

'നീറ്റ് പരീക്ഷ വേണ്ട', നിയമനിര്‍മ്മാണത്തിന് തമിഴ്‌നാട് സര്‍ക്കാര്‍; നിയസഭയില്‍ ബില്‍ അവതരിപ്പിച്ചു

ദേശീയതല മെഡിക്കല്‍ പ്രവേശന പരീക്ഷയായ നീറ്റിനെതിരെ നിയമനിര്‍മാണത്തിനൊരുങ്ങി തമിഴ്‌നാട് സര്‍ക്കാര്‍. നീറ്റ് പരീക്ഷയില്‍ നിന്നും തമിഴ്നാടിനെ ഒഴിവാക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി എം.കെ.സ്റ്റാലിന്‍ നിയമസഭയില്‍ ബില്‍ അവതരിപ്പിച്ചു.

പ്ലസ് ടു മാര്‍ക്കുകളുടെ അടിസ്ഥാനത്തില്‍ മെഡിക്കല്‍ പ്രവേശനം നടത്തണമെന്നാണ് തമിഴ്നാടിന്റെ ആവശ്യം. ഈ ആവശ്യത്തെ പ്രതിപക്ഷ പാര്‍ട്ടിയായ എ.ഐ.എ.ഡി.എം.കെയും പിന്തുണയ്ക്കുന്നുണ്ട്.

അതേസമയം, നീറ്റ് പരീക്ഷ മറികടന്നേക്കില്ലെന്ന ആശങ്കയില്‍ ഞായറാഴ്ച ആത്മഹത്യ ചെയ്ത വിദ്യാര്‍ത്ഥിയുടെ മരണത്തിന് ഉത്തരവാദി സര്‍ക്കാരാണെന്ന് ആരോപിച്ച് എ.ഐ.എ.ഡി.എം.കെ സഭ ബഹിഷ്‌കരിച്ചു. സേലം സ്വദേശിയായ ധനുഷിനെയാണ് ഞായറാഴ്ച രാവിലെ മുറിക്കുള്ളില്‍ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയത്. മുന്‍പെഴുതിയ 2 നീറ്റ് പരീക്ഷകളിലും പരാജയപ്പെട്ട ധനുഷ്, തന്റെ മൂന്നാമത്തെ ശ്രമത്തിനായി തയ്യാറെടുക്കുകയായിരുന്നു.

'നീറ്റ്' ആശങ്കയില്‍ തമിഴ്നാട്ടില്‍ കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി നിരവധി ആത്മഹത്യകള്‍ നടക്കുന്നുണ്ട്. ഇതിന്റെ പശ്ചാത്തലത്തിലാണ് സര്‍ക്കാര്‍ നിയമനിര്‍മാണത്തിന് തയ്യറെടുക്കുന്നത്. 2017 ല്‍ അനിത എന്ന വിദ്യാര്‍ത്ഥിയുടെ ആത്മഹത്യ ദേശീയതലത്തില്‍ വാര്‍ത്തയായിരുന്നു. പ്ലസ് ടുവിന് ഉയര്‍ന്ന മാര്‍ക്ക് നേടിയ അനിത, നീറ്റ് മറികടക്കാനാകാത്തതില്‍ മനംനൊന്താണ് ആത്മഹത്യ ചെയ്തത്. 2019 ലും 2020 ലും തമിഴ്നാട്ടില്‍ സമാനമായ ആത്മഹത്യകള്‍ നടന്നിരുന്നു.

Related Stories

No stories found.
logo
The Cue
www.thecue.in