സ്വവർ​ഗ വിവാഹത്തിന് നിയമസാധുതയില്ലെന്ന് സുപ്രീം കോടതി, നിയമം നിർമിക്കേണ്ടത് സർക്കാർ

സ്വവർ​ഗ വിവാഹത്തിന് നിയമസാധുതയില്ലെന്ന് സുപ്രീം കോടതി, നിയമം നിർമിക്കേണ്ടത് സർക്കാർ

വിവാഹം മൗലികാവകാശമായി കണക്കാക്കാനാവില്ലെന്നും നിലവിലെ നിയമവ്യവസ്ഥയിൽ സ്വവർ​ഗവിവാഹത്തിന് അം​ഗീകാരം നൽകാൻ കഴിയില്ലെന്നും കോടതി.വിഷയത്തിൽ നിയമം നിർമിക്കാൻ കോടതിയ്ക്ക് കഴിയില്ലെന്നും അത് നിയമനിർമാണസഭകളാണ് ചെയ്യേണ്ടതെന്നും കോടതി പറഞ്ഞു. ചീഫ് ജസ്റ്റിസ് ഡി വെെ ചന്ദ്രചൂഡ്, ജസ്റ്റിസ് സഞ്ജയ് കിഷൻ കൗൾ, ജസ്റ്റിസ് എസ് രവീന്ദ്ര ഭട്ട്, ജസ്റ്റിസ് പി എസ് നരസിംഹ, ജസ്റ്റിസ് ഹിമ കോലി എന്നിവരടങ്ങിയ ബഞ്ചാണ് കേസ് പരി​ഗണിച്ചത്.

കേസിൽ നാല് പ്രത്യേക വിധികളാണ് സുപ്രീം കോടതി പുറപ്പെടുവിച്ചത്. അതിൽ തന്നെ സ്വവർ​ഗാനുരാ​ഗികൾ അനുഭവിക്കുന്ന വിവേചനങ്ങൾ പലതും വിധിന്യായത്തിൽ ചൂണ്ടിക്കാട്ടി. സ്വവർ​ഗ ലൈം​ഗികത ന​ഗര- വരേണ്യ സങ്കൽപ്പമല്ല, പങ്കാളിയെ തെരഞ്ഞെടുക്കാൻ എല്ലാവർക്കും അവകാശമുണ്ടെന്നും അത് അം​ഗീകരിക്കാത്തത് ക്വീർ പങ്കാളികളോടുള്ള വിവേചനമാണെന്നും ചീഫ് ജസ്റ്റിസ് വിധി ന്യായത്തിൽ പറഞ്ഞു.

സ്വവര്‍ഗ വിവാഹത്തിന് നിയമസാധുത നല്‍കാന്‍ സുപ്രീംകോടതിക്ക് അധികാരമില്ലെന്നും സ്വവര്‍ഗ വിവാഹങ്ങള്‍ക്ക് നിയമപ്രാബല്യം നല്‍കേണ്ടത് നിയമനിര്‍മ്മാണ സഭകളാണെന്നും ചീഫ് ജസ്റ്റിസ് വ്യക്തമാക്കി. കോടതിക്ക് നിയമം ഉണ്ടാക്കാന്‍ കഴിയില്ല. നിയമം വ്യാഖ്യാനിക്കാന്‍ മാത്രമേ കഴിയൂവെന്നും ചന്ദ്രചൂഡ് പറഞ്ഞു. സ്വവർഗ ബന്ധത്തിലുള്ളവർക്കും അവിവാഹിതരായ പാർട്ണേഴ്സിനും കുട്ടിയെ ദത്തെടുക്കാൻ സാധിക്കില്ല എന്നുള്ളത് അവരോടുള്ള വിവേചനമാണെന്നും വിവാഹിതരായ ഹെട്രോസെക്ഷ്വൽ ദമ്പതികൾ മാത്രമാണ് നല്ല രക്ഷിതാക്കൾ എന്നർത്ഥമില്ലെന്നും ചീഫ് ജസ്റ്റിസ് പറഞ്ഞിരുന്നു.

എന്നാൽ സ്വവർ​ഗ വിവാഹ​ത്തെക്കുറിച്ച് തീരുമാനമെടുക്കേണ്ടത് നിയമങ്ങളാണെന്നും കോടതിയ്ക്ക് നിയമചട്ടക്കൂടുകൾ സൃഷ്ടിക്കാൻ കഴിയില്ലെന്ന് ചീഫ് ജസ്റ്റിസിനോട് വിയോജിച്ചുകൊണ്ട് ജസ്റ്റിസ് രവീന്ദ്ര ഭട്ട് പറഞ്ഞു. ക്വീർ വ്യക്തികൾ അവരുടെ പങ്കാളിയെ തെരഞ്ഞെടുക്കുന്നതിന് വിലക്കില്ല, അക്കാര്യത്തില്ഡ അവരുടെ അവകാശങ്ങൾ സംരക്ഷിക്കേണ്ടതായുമുണ്ട്,. പക്ഷേ ആ യുണിയനുകൾക്ക് അം​ഗീകാരം നൽകാനാവില്ല.

ചീഫ് ജസ്റ്റിസ് സ്പെഷ്യൽ മാര്യേജ് ആക്ടിലെ സെക്ഷൻ 4 ഭരണഘടനാവിരുദ്ധമാണെന്ന് വിധിച്ചപ്പോൾ, സെക്ഷൻ 4ലെ ആൺ- പെൺ എന്നതിന് പകരം ജൻഡർ ന്യൂട്രലായി നിയമം വ്യാഖ്യാനിച്ചാൽ ആക്ട് അപ്രായോ​ഗികമാകുമെന്നും ജസ്റ്റ്സ് ഭട്ട് പറഞ്ഞു.

ജസ്റ്റിസുമാർ യോജിച്ച വിഷയങ്ങൾ

* സ്വവർഗ്ഗ വിവാഹങ്ങൾക്ക് നിയമ സാധുത നൽകാൻ ആകില്ല.

* നിയമ സാധുത നൽകുന്നത് സംബന്ധിച്ച തീരുമാനം എടുക്കേണ്ടത് പാർലമെന്റ് ഉൾപ്പടെയുള്ള നിയമ നിർമ്മാണ സഭകളാണ്.

* വിവാഹം മൗലിക അവകാശം അല്ല. വിവാഹത്തിന് നിയമ സാധുത അവകാശം ആണെന്ന് പറയാൻ ആകില്ല.

* സ്വവർഗ ദമ്പതികളുടെ അവകാശങ്ങൾ, ആനുകൂല്യങ്ങൾ എന്നിവ പരിശോധിക്കാൻ ഉന്നത തല സമിതി രൂപീകരിക്കണം. ഇത് സംബന്ധിച്ച കേന്ദ്രത്തിന്റെ നിർദേശം അംഗീകരിക്കുന്നു.

സ്വവർ​ഗവിവാ​ഹത്തെ അനുകൂലിച്ച ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂ‍ഡിന്റെ വിധിന്യായത്തിൽ നിന്ന്

* വിവാഹം എന്ന ഇൻസ്റ്റിറ്റ്യുഷൻ കാലത്തിനനുസരിച്ച് മാറണം

* സ്വവർ​ഗ ലൈംഗികത നഗര വരേണ്യ സങ്കല്പമല്ല

* സ്വവർഗ ലൈംഗികതയ്ക്ക് ജാതിയോ മതമോ എന്ന വ്യത്യാസമില്ല

* സ്പെഷ്യൽ മാര്യേജ് ആക്ട് ലെ സെക്ഷൻ 4 ഭരണഘടനാ വിരുദ്ധമാണ്

* കോടതിക്ക് സ്പെഷ്യൽ മാര്യേജ് ആക്ട് റദ്ദാക്കാനാകില്ല

* ആക്ടിൽ മാറ്റം വേണോ എന്ന് പാർലമെന്റ് തീരുമാനിക്കണം

* ഏതൊരു വ്യക്തിക്കും ഒരു യൂണിയനിൽ പ്രവേശിക്കാനുള്ള അവകാശവും ആർട്ടിക്കിൾ 19(1)(ഇ) യിൽ അടിസ്ഥാനപ്പെടുത്തിയിട്ടുണ്ട്.

* സ്വവർഗ്ഗ ബന്ധത്തിലുള്ളവർക്കും അവിവാഹിതരായ പാർട്ണേഴ്സിനും കുട്ടിയെ ദത്തെടുക്കാൻ സാധിക്കില്ല

എന്നുള്ളത് അവരോടുള്ള വിവേചനമാണ്

* വിവാഹിതരായ ഹെട്രോസെക്ഷ്വൽ ദമ്പതികൾ മാത്രമാണ് നല്ല രക്ഷിതാക്കൾ എന്നർത്ഥമില്ല

* ക്വീർ വ്യതികളോടുള്ള വിവേചനം അംഗീകരിക്കാവുന്നതല്ല

ജസ്റ്റിസ് എസ് രവീന്ദ്ര ഭട്ടിന്റെ വിധന്യായത്തിൽ നിന്ന്

-------------------------

*ക്വീർ വ്യക്തികൾ അവരുടെ പങ്കാളികളെ തെരഞ്ഞെടുക്കുന്നതിന് വിലക്കില്ല,

*പക്ഷേ അവയ്ക്ക് നിയപരമായ അം​ഗീകാരം ആവശ്യപ്പെടാനാവില്ല

*ക്വീർ വ്യക്തികളുടെ അവരുടെ പങ്കാളികളെ തെരഞ്ഞെടുക്കാനുള്ള അവകാശം സംരക്ഷിക്കേണ്ടതുണ്ട്

*എല്ലാ ഘടകങ്ങളും പഠിച്ച് തീരുമാനമെടുക്കാൻ സർക്കാർ കമ്മിറ്റി രൂപീകരിക്കണം.

*ക്വീർ പങ്കാളികൾക്കായി നിയമത്തിന്റെ ചട്ടക്കൂടുകൾ നിർമിക്കാൻ കോടതിക്ക് കഴിയില്ല, അത് നിയമനിർമാണസഭകളാണ് ചെയ്യേണ്ടത്

-------------------

*ട്രാൻസ്ജെൻഡർ വ്യക്തികൾക്ക് വിവാഹം കഴിക്കാൻ അവകാശമുണ്ട്

*ക്വീർ വ്യക്തികൾക്ക് ദത്തെടുക്കാമെന്ന ചീഫ് ജസ്റ്റിസിന്റെ അഭിപ്രായത്തോട് വിയോജിക്കുന്നു, അതിൽ ചില ഉത്കണ്ഠകളുണ്ട്.

*സ്പെഷ്യൽ മാര്യേജ് ആക്ട് ജൻഡർ ന്യൂട്രലായി വ്യാഖ്യാനിച്ചാൽ ആക്ട് തന്നെ അപ്രായോ​ഗികമാകും.

*ക്വീർ വ്യക്തികൾക്ക് പി എഫ്, പെൻഷൻ പോലുള്ളവ നിഷേധിക്കുന്നത് വിവേചനമാണ്

Related Stories

No stories found.
logo
The Cue
www.thecue.in