മുഖ്യമന്ത്രിയായി നിതീഷും ഉപമുഖ്യമന്ത്രിയായി തേജസ്വി യാദവും, ബീഹാറില്‍ വിശാല സഖ്യം അധികാരമേറ്റു

മുഖ്യമന്ത്രിയായി നിതീഷും ഉപമുഖ്യമന്ത്രിയായി തേജസ്വി യാദവും, ബീഹാറില്‍ വിശാല സഖ്യം അധികാരമേറ്റു

ബീഹാറില്‍ വിശാല സഖ്യം അധികാരമേറ്റു. മുഖ്യമന്ത്രിയായി ജെ.ഡി.യു നേതാവ് നിതീഷ് കുമാര്‍ ചുമതലയേറ്റു. എട്ടാം തവണയാണ് നിതീഷ് കുമാര്‍ ബിഹാര്‍ മുഖ്യമന്ത്രിയാകുന്നത്.

ആര്‍.ജെ.ഡി നേതാവ് തേജസ്വി യാദവ് ഉപമുഖ്യമന്ത്രിയായും ചുമതലയേറ്റു. മറ്റു മന്ത്രിമാരാരും തന്നെ സത്യപ്രതിജ്ഞ ചെയ്തിട്ടില്ല.

ബി.ജെ.പിയുമായുള്ള ദീര്‍ഘകാല ബന്ധം ഉപേക്ഷിച്ചാണ് ആര്‍.ജെ.ഡി-കോണ്‍ഗ്രസ്-ഇടതുപക്ഷം ഉള്‍പ്പെട്ട മഹാസഖ്യത്തിനൊപ്പം ജെ.ഡി.യു ചേര്‍ന്നത്. പട്‌നയിലെ രാജ്ഭവനില്‍ വെച്ചായിരുന്നു സത്യപ്രതിജ്ഞ. സത്യപ്രതിജ്ഞയ്ക്ക് മുമ്പായി നിതീഷ് കുമാര്‍ ആര്‍.ജെ.ഡി തലവന്‍ ലാലു പ്രസാദ് യാദവിനെ ഫോണില്‍ വിളിച്ചു.

ഇന്നലെ രാവിലെ ജെഡിയു നേതാക്കളുടെയും എംഎല്‍എമാരുടെയും യോഗത്തിന് ശേഷം മുഖ്യമന്ത്രി സ്ഥാനം രാജിവെച്ച നിതീഷ് കുമാര്‍ വൈകിട്ട് തേജസ്വി യാദവിനൊപ്പം ഗവര്‍ണര്‍ ഫാഗു ചൗഹാനെ കണ്ട് പുതിയ സര്‍ക്കാരുണ്ടാക്കാന്‍ കത്തു നല്‍കുകയായിരുന്നു.

ആര്‍.ജെ.ഡി, ജെ.ഡി.യു, കോണ്‍ഗ്രസ്, സിപിഐ എംഎല്‍), ഹിന്ദുസ്ഥാനി അവാം മോര്‍ച്ച, സിപിഐ, സിപിഐഎം എന്നീ പാര്‍ട്ടികളാണ് സഖ്യത്തിലുള്ളത്.

Related Stories

No stories found.
logo
The Cue
www.thecue.in