അഞ്ച് വര്‍ഷത്തിന് ശേഷം രാജ്യത്ത് പെട്രോള്‍ അപ്രത്യക്ഷമാകും: നിതിന്‍ ഗഡ്ഗരി

അഞ്ച് വര്‍ഷത്തിന് ശേഷം രാജ്യത്ത് പെട്രോള്‍ അപ്രത്യക്ഷമാകും: നിതിന്‍ ഗഡ്ഗരി

അഞ്ച് വര്‍ഷത്തിന് ശേഷം ഇന്ത്യയില്‍ നിന്ന് പെട്രോള്‍ അപ്രത്യക്ഷമാകുമെന്ന് കേന്ദ്ര ഗതാഗത മന്ത്രി നിതിന്‍ ഗഡ്ഗരി. ഹരിത ഇന്ധനത്തിന്റെ ഉപയോഗം വര്‍ധിക്കുകയും രാജ്യത്ത് പെട്രോളിന്റെ ആവശ്യം ഇല്ലാതാകുകയും ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.

ഭാവിയില്‍ വാഹനങ്ങളില്‍ ഹരിത ഇന്ധനങ്ങളിലായിരിക്കും നിരത്തിലിറങ്ങുകയെന്നും നിതിന്‍ ഗഡ്ഗരി പറഞ്ഞു.

'പൂര്‍ണ വിശ്വാസത്തോടു കൂടി ഞാന്‍ പറയുന്നു. അഞ്ച് വര്‍ഷത്തിന് ശേഷം രാജ്യത്ത് നിന്ന് പെട്രോള്‍ അപ്രത്യക്ഷമാകും. നിങ്ങളുടെ കാറുകളും സ്‌കൂട്ടറുകളും ഒന്നുകില്‍ ഗ്രീന്‍ ഹൈഡ്രജനിലോ എഥനോള്‍ ഫ്‌ളക്‌സ് ഫ്യുവലിലോ സി.എന്‍.ജിയിലോ അല്ലെങ്കില്‍ എല്‍.എന്‍.ജിയിലോ ആയിരിക്കും നിരത്തിലിറക്കുക,' മന്ത്രി പറഞ്ഞു.

രാജ്യത്ത് ഇലക്ട്രിക് വാഹനങ്ങളുടെ വില ഒരു വര്‍ഷത്തിനകം പെട്രോള്‍ വാഹനങ്ങളുടേതിന് സമാനമായിരിക്കുമെന്ന് നിതിന്‍ ഗഡ്ഗരി നേരത്തെ പറഞ്ഞിരുന്നു.

മഹാരാഷ്ട്രയിലെ വിദര്‍ഭയില്‍ ഉത്പാദിപ്പിക്കുന്ന ജൈവ എത്തനോള്‍ ആണ് നിലവില്‍ വാഹനങ്ങളില്‍ കൂടുതലായും ഉപയോഗിക്കപ്പെടുന്നതെന്നാണ് റിപ്പോര്‍ട്ട്.

Related Stories

No stories found.
logo
The Cue
www.thecue.in