കേരളത്തില്‍ ദരിദ്രര്‍ 1 ശതമാനത്തിനും താഴെ, ബിഹാറില്‍ പകുതിയിലധികം; നീതി ആയോഗ് ദാരിദ്ര്യ സൂചിക റിപ്പോര്‍ട്ട്

കേരളത്തില്‍ ദരിദ്രര്‍ 1 ശതമാനത്തിനും താഴെ, ബിഹാറില്‍ പകുതിയിലധികം; നീതി ആയോഗ് ദാരിദ്ര്യ സൂചിക റിപ്പോര്‍ട്ട്

ഇന്ത്യയില്‍ ദാരിദ്ര്യം ഏറ്റവും കുറവുള്ള രാജ്യമായി കേരളം. നീതി ആയോഗ് 2015-16 വര്‍ഷത്തെ വിവരങ്ങള്‍ അടിസ്ഥാനപ്പെടുത്തി തയ്യാറാക്കിയ ദാരിദ്ര്യ സൂചികയിലാണ് സംസ്ഥാനങ്ങളുടെ നിലവാരത്തിന്റെ പട്ടിക തയ്യാറാക്കിയിരിക്കുന്നത്. ഒരു ശതമാനത്തില്‍ താഴെയാണ് കേരളത്തിന്റെ ദരിദ്രര്‍ എന്നാണ് സൂചിക വ്യക്തമാക്കുന്നത്.

ദാരിദ്ര്യ സൂചികയില്‍ മുന്നില്‍ നില്‍ക്കുന്ന സംസ്ഥാനം ബീഹാറിലാണ്. ബീഹാറിലെ പകുതിയിലധികം പേരും ദാരിദ്ര്യം അനുഭവിക്കുന്നവരാണ് എന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.

കേരളം, തമിഴ്‌നാട്, ഗോവ, സിക്കിം, പഞ്ചാബ് എന്നിവയാണ് ദാരിദ്ര്യം കുറവുള്ള സംസ്ഥാനങ്ങള്‍.

Niti Aayog
Niti Aayog User

കേരളത്തില്‍ 0.71 ശതമാനമാണ് ദരിദ്രര്‍, ഗോവയില്‍ 3.76%, സിക്കിം 3.82%, തമിഴ്‌നാട് 4.89%, പഞ്ചാബ് 5.59% എന്നിങ്ങനെയാണ് ദാരിദ്ര്യം കുറവുള്ള സംസ്ഥാനങ്ങളുടെ കണക്ക്. അതേസമയം ബീഹാറില്‍ 51.91 ശതമാനം പേരും ദരിദ്രരാണെന്നാണ് കണക്ക്.

ജാര്‍ഖണ്ഡില്‍ 42.16 ശതമാനം ദരിദ്രര്‍ ഉണ്ടെന്ന് രേഖപ്പെടുത്തുമ്പോള്‍ ഉത്തര്‍പ്രദേശില്‍ 37.79 ശതമാനം ആളുകളും ദരിദ്രരാണ്.

യു.പിക്ക് തൊട്ടു പിന്നില്‍ മധ്യപ്രദേശും (36.65%). അഞ്ചാം സ്ഥാനത്ത് മേഘാലയയും (32.67) ആണ്. 18.6 ശതമാനമാണ് ഗുജറാത്തിലെ ദരിദ്രര്‍. രാജസ്ഥാനില്‍ 29.5 ശതമാനമാണ് ദരിദ്രര്‍.

Related Stories

No stories found.
logo
The Cue
www.thecue.in