നിപ വൈറസ്: എട്ട് പേര്‍ക്ക് കൂടി ലക്ഷണം, ഉറവിടം കണ്ടെത്താന്‍ മൃഗങ്ങളുടെ സാമ്പിള്‍ ശേഖരിച്ചു

നിപ വൈറസ്: എട്ട് പേര്‍ക്ക് കൂടി ലക്ഷണം, ഉറവിടം കണ്ടെത്താന്‍ മൃഗങ്ങളുടെ സാമ്പിള്‍ ശേഖരിച്ചു

കോഴിക്കോട് നിപ വൈറസ് ബാധിച്ച് മരിച്ച 12 കാരന്റെ സമ്പര്‍ക്ക പട്ടികയിലുണ്ടായിരുന്ന എട്ട് പേര്‍ക്ക് കൂടി ലക്ഷണങ്ങള്‍ കണ്ടെത്തി. ഇവരുടെ സാമ്പിളുകള്‍ പരിശോധനക്കായി പൂനൈ വൈറോളജി ഇന്‍സ്റ്റ്റ്റിയൂട്ടിലേക്ക് അയച്ചതായി ജില്ലാ കളക്ടര്‍ പുറത്തിറക്കിയ സര്‍ക്കുലറില്‍ പറയുന്നു.

സമ്പര്‍ക്കപ്പട്ടികയിലുള്ളവരുടെ എണ്ണം ഇനിയും ഉയര്‍ന്നേക്കാം. 32 പേരാണ് നിലവില്‍ ഹൈറിസ്‌ക് വിഭാഗത്തിലുള്ളത്. ഇവര്‍ കോഴിക്കോട് മെഡിക്കല്‍ കോളേജിലെ നിപ വാര്‍ഡില്‍ നിരീക്ഷണത്തിലാണ്.

വൈറസിന്റെ ഉറവിടം കണ്ടെത്താന്‍ പ്രദേശത്ത് മൃഗസംരക്ഷണ വകുപ്പിന്റെ പരിശോധന തുടങ്ങി. മരിച്ച കുട്ടിയുടെ വീട്ടിലെ എല്ലാം മൃഗങ്ങളുടെയും സാമ്പിളുകള്‍ പരിശോധിക്കും. ഇതിന്റെ ഭാഗമായി വീട്ടിലെ ആടിന്റെ സ്രവം പരിശോധനക്കെടുത്തു.

വവ്വാലുകളുടെ സാന്നിധ്യമുള്ള പ്രദേശമായതിനാല്‍ ഇവയെ പിടികൂടി പരിശോധിക്കാന്‍ തീരുമാനമുണ്ട്. കാട്ടുപന്നി ശല്യമുള്ളതിനാല്‍ ഇവയെ പിടികൂടി പരിശോധിക്കാനും ആലോചിക്കുന്നുണ്ട്. ഇതിനായി മൃഗസംരക്ഷണ വകുപ്പ് വനംവകുപ്പിന്റെ അനുമതി തേടാനിരിക്കുകയാണ്.

Related Stories

No stories found.
logo
The Cue
www.thecue.in