'നിക്കാഹിന് വധുവിനെ പള്ളിയില്‍ കയറ്റിയത് തെറ്റായിപ്പോയി'; മാപ്പ് പറഞ്ഞ് ജമാ അത്തെ ഇസ്ലാമി മഹല്ല് കമ്മിറ്റി

'നിക്കാഹിന് വധുവിനെ പള്ളിയില്‍ കയറ്റിയത് തെറ്റായിപ്പോയി'; മാപ്പ് പറഞ്ഞ് ജമാ അത്തെ ഇസ്ലാമി മഹല്ല് കമ്മിറ്റി

നിക്കാഹിന് വധുവിനെ പള്ളിയില്‍ കയറ്റിയത് തെറ്റായിപ്പോയെന്ന് കാണിച്ച് കുറിപ്പ് പുറത്തിറക്കി മഹല്ല് കമ്മിറ്റി. ക്യാറ്റിയാടി പാലേരി പാറക്കടവ് ജുമാ മസ്ജിദില്‍ നടന്ന വിവാഹ കര്‍മ്മത്തില്‍ വധുവിനെ സാക്ഷി നിര്‍ത്തിയാണ് നിക്കാഹിന്റെ ചടങ്ങുകള്‍ നടത്തിയത്.

ഇത് വലിയ ചര്‍ച്ചയും വാര്‍ത്തയുമായിരുന്നു. ഇതിന് പിന്നാലെയാണ് പള്ളിയിലെ നിക്കാഹ് വേദിയില്‍ വധുവിനെ പ്രവേശിപ്പിച്ചത് തെറ്റായി പോയെന്ന് ജാമാ അത്തെ ഇസ്ലാമി മഹല്ല് കമ്മിറ്റി പറയുന്നത്. പള്ളിയിലെ നിക്കാഹ് വേദിയില്‍ വധുവിനെ പ്രവേശിപ്പിച്ചത് മഹല്ല് കമ്മിറ്റി അംഗീകരിക്കുന്നില്ലെന്നും മഹല്ല് ജനറല്‍ സെക്രട്ടറി സ്വന്തം നിലയ്ക്ക് അനുവാദം നല്‍കിയത് വീഴ്ചയാണെന്നുമാണ് കുറിപ്പില്‍ പറയുന്നത്. നിക്കാഹിന് തൊട്ടുമുമ്പാണ് കുടുംബം ഇത്തരത്തില്‍ സമ്മതം തേടിയതെന്നും കുറിപ്പിലുണ്ട്.

മസ്ജിദിലേക്കുള്ള പ്രവേശനാനുമതി ഏതെങ്കിലും കമ്മിറ്റിയില്‍ നിന്നോ കമ്മിറ്റി അംഗങ്ങളില്‍ നിന്നോ, പണ്ഡിതനില്‍ നിന്നോ ജനറല്‍ സെക്രട്ടറിക്ക് ലഭിച്ചിരുന്നില്ല. ഇക്കാര്യത്തില്‍ വീഴ്ച്ച പറ്റിയെന്ന് ജനറല്‍ സെക്രട്ടറി സമ്മതിച്ചിട്ടുണ്ട്. നികാഹിന് ഷേം കുടുംബം പള്ളിക്കുള്ളില്‍ നിന്ന് അനധികൃതമായി ചിത്രമെടുത്തതിന്റെ ഉത്തരവാദിത്തം കുടുംബത്തിനാണ്,'' മഹല്ല് കമ്മിറ്റി പുറത്തിറക്കിയ കുറിപ്പില്‍ പറയുന്നു.

വടക്കുമ്പാട് ചെറുവക്കര ഖാസിമിന്റെ മകന്‍ ഫഹദ് ഖാസിമയുടെയും ബഹ്ജ ദലീലയുടെയും നികാഹാണ് പള്ളിക്കകത്ത് നടന്നത്.

Related Stories

No stories found.
The Cue
www.thecue.in