ആരാ പറഞ്ഞേ പശുവിനെ വെട്ടാന്‍ പറ്റില്ലെന്ന്,ഞാന്‍ എന്തും കഴിക്കും; 'കുസൃതി' ചോദ്യത്തിന് നിഖിലയുടെ പൊളിറ്റിക്കല്‍ ഉത്തരം

ആരാ പറഞ്ഞേ പശുവിനെ വെട്ടാന്‍ പറ്റില്ലെന്ന്,ഞാന്‍ എന്തും കഴിക്കും; 'കുസൃതി' ചോദ്യത്തിന് നിഖിലയുടെ പൊളിറ്റിക്കല്‍ ഉത്തരം

നമ്മുടെ നാട്ടില്‍ പശുവിനെ വെട്ടാന്‍ പാടില്ല എന്ന് പറയുന്ന ഒരു സിസ്റ്റമേ ഇല്ലെന്ന് നടി നിഖില വിമല്‍.

പശുവിനെ വെട്ടാന്‍ പറ്റില്ലെന്ന് ആരാണ് പറഞ്ഞത്. മൃഗങ്ങളെ സംരക്ഷിക്കാനാണെങ്കില്‍ എല്ലാ മൃഗങ്ങളെയും സംരക്ഷിക്കണം. പശുവിന് മാത്രം അങ്ങനെ പ്രത്യേകിച്ച് ഒരു പരിഗണനയുമില്ലെന്ന് നിഖില വിമല്‍ പറഞ്ഞു.

ഒരു ഓണ്‍ലൈന്‍ മാധ്യമത്തില്‍ കുസൃതി ചോദ്യവുമായി ബന്ധപ്പെട്ട സെഗ്മെന്റില്‍ മറുപടി പറയുകയായിരുന്നു നിഖില വിമല്‍. ചെസ് കളിയില്‍ വിജയിക്കാന്‍ എന്ത് ചെയ്യണം? എന്ന ചോദ്യത്തിന് കുതിരയെ മാറ്റി പശുവിനെ വെച്ചാല്‍ മതി അപ്പോള്‍ വെട്ടാന്‍ പറ്റില്ലല്ലോ എന്ന ഉത്തരത്തിനാണ് നിഖില കൃത്യമായ രാഷ്ട്രീയ മറുപടി നല്‍കിയത്

വംശനാശം സംഭവിക്കാതിരിക്കാനാണ് വന്യമൃഗങ്ങളെ സംരക്ഷിക്കണം എന്ന് പറയുന്നതെന്നും, താന്‍ എന്തും കഴിക്കുന്നയാളാണെന്നും നിഖില വിമല്‍ പറഞ്ഞു. ഇന്ത്യയിലും പശുവിനെ വെട്ടാന്‍ പറ്റില്ല എന്ന് പറയുന്ന ഒരു സിസ്റ്റമില്ലായിരുന്നു. അത് കൊണ്ടുവന്നത് അല്ലേ എന്നും നിഖില ചോദിച്ചു.

നിഖില വിമലിന്റെ മറുപടി സോഷ്യല്‍ മീഡിയയില്‍ ട്രെന്‍ഡിങ്ങാണ്. നിഖിലയെ പിന്തുണച്ച് കൊണ്ട് നിരവധി പേരാണ് രംഗത്ത് എത്തിയിരിക്കുന്നത്. പറയാനുള്ളത് പറയേണ്ട പോലെ പറയുന്നതാണ് രാഷ്ട്രീയം, നിഖിലയുടെ മാസ് മറുപടി, ആറ്റിറ്റിയൂഡ്. കലക്കന്‍ മറുപടി തുടങ്ങിയ കമന്റുകളുമായി നിരവധി പേര്‍ നിഖിലയെ പിന്തുണച്ച് സമൂഹമാധ്യമങ്ങളില്‍ രംഗത്തെത്തി. കുസൃതി ചോദ്യത്തിന് കൃത്യമായ രാഷ്ട്രീയ മറുപടിയാണ് നിഖില വിമല്‍ നല്‍കിയതെന്ന അഭിപ്രായവും സമൂഹമാധ്യമങ്ങളില്‍ പലരും പങ്കുവെച്ചു.