നിധി റസ്ദാന്‍ എന്‍ഡിടിവി വിടുന്നു; 21 വര്‍ഷത്തെ മാധ്യമപ്രവര്‍ത്തനം അവസാനിപ്പിക്കുന്നു

നിധി റസ്ദാന്‍ എന്‍ഡിടിവി വിടുന്നു; 21 വര്‍ഷത്തെ മാധ്യമപ്രവര്‍ത്തനം അവസാനിപ്പിക്കുന്നു

മാധ്യമപ്രവര്‍ത്തകയും വാര്‍ത്താ അവതാരികയുമായ നിധി റസ്ദാന്‍ എന്‍ഡിടിവി വിടുന്നതായി പ്രഖ്യാപിച്ചു. 21 വര്‍ഷത്തെ ടെലിവിഷന്‍ മാധ്യമപ്രവര്‍ത്തനം അവസാനിപ്പിക്കുന്നതായി നിധി റസ്ദാന്‍ ്ട്വിറ്ററിലൂടെ അറിയിച്ചു. ഹാര്‍വാര്‍ഡ് യൂണിവേഴ്‌സിറ്റിയില്‍ ജേണലിസം അസോസിയേറ്റ് പ്രൊഫസറായി ജോലിയില്‍ പ്രവേശിക്കുമെന്നും നിധി ട്വീറ്റ് ചെയ്തിട്ടുണ്ട്.

വ്യക്തിപരവും പ്രൊഫഷണലുമായി ചില കാര്യങ്ങള്‍ എന്ന മുഖവുരയോടെയാണ് നിധി റസ്ദാന്‍ ഇക്കാര്യം അറിയിച്ചിരിക്കുന്നത്. 21 വര്‍ഷത്തിന് ശേഷം എന്‍ഡിടിവി വിടുകയാണ്. മാറ്റം വരുത്തുകയും മുന്നോട്ട് പോകുകയുമാണ്. ഈ വര്‍ഷാവസാനം ഹാര്‍വാര്‍ഡ് യൂണിവേഴ്‌സിറ്റിയുടെ ആര്‍ട്‌സ് ആന്‍ഡ് സയന്‍സില്‍ ജേണലിസം അസോസിയേറ്റ് പ്രൊഫസറാകുമെന്നും ട്വിറ്ററില്‍ കുറിച്ചു.

എന്‍ഡിടിവി എന്നെ എല്ലാം പഠിപ്പിച്ചു. അതെന്റെ വീടാണ് ജോലി, ചെയ്ത സ്‌റ്റോറികള്‍, നിലകൊണ്ട മൂല്യങ്ങള്‍ എന്നിവയില്‍ ഞാന്‍ അഭിമാനിക്കുന്നു. പ്രത്യേകിച്ചും മാധ്യമങ്ങള്‍ വസ്തുനിഷ്ഠത കൈവിടുന്ന കാലത്ത്. എന്‍ഡിടിവിയിലെ പ്രണോയ് റോയ് ഉള്‍പ്പെടെയുള്ള സഹപ്രവര്‍ത്തകര്‍ക്ക് നന്ദിയും പറയുന്നുണ്ട്.

കഴിഞ്ഞ രണ്ട് പതിറ്റാണ്ടിനിടെ ഇംഗ്ലീഷ് ടെലിവിഷന്‍ മാധ്യമപ്രവര്‍ത്തനത്തില്‍ ഉയര്‍ന്നു കേട്ട പ്രധാന പേരായിരുന്നു നിധി റസ്ദാന്റെത്. കതുവ കൂട്ട ബലാത്സംഗ കൊലപാതക റിപ്പോര്‍ട്ടിങ്ങിന് ഇന്റര്‍നാഷനല്‍ പ്രസ് ഇന്‍സ്റ്റിറ്റ്യൂട്ട് ഇന്ത്യ പുരസ്‌കാരം ലഭിച്ചിരുന്നു.

Related Stories

No stories found.
logo
The Cue
www.thecue.in