ദേശീയപാതയ്ക്ക് സമാന്തരമായി നാല് ഐടി ഇടനാഴികള്‍, കണ്ണൂരും കൊല്ലത്തും പുതിയ ഐടി പാര്‍ക്കുകള്‍

ദേശീയപാതയ്ക്ക് സമാന്തരമായി നാല് ഐടി ഇടനാഴികള്‍, കണ്ണൂരും കൊല്ലത്തും പുതിയ ഐടി പാര്‍ക്കുകള്‍

രണ്ടാം പിണറായി സര്‍ക്കാരിന്റെ ആദ്യ സമ്പൂര്‍ണ ബജറ്റ് മന്ത്രി കെ എന്‍ ബാലഗോപാല്‍ നിയമസഭയില്‍ അവതരിപ്പിച്ചു തുടങ്ങി. സംസ്ഥാനത്ത് നാല് ഐടി ഇടനാഴികള്‍ സ്ഥാപിക്കുമെന്നും കണ്ണൂരും കൊല്ലത്തും ഇതിന്റെ ഭാഗമായി പുതിയ ഐടി പാര്‍ക്കുകള്‍ സ്ഥാപിക്കുമെന്നും മന്ത്രി പറഞ്ഞു.

നാല് ഇടനാഴികളും സംസ്ഥാനത്തെ നിലവിലുള്ള ഐടി കേന്ദ്രങ്ങളില്‍ നിന്ന് ആരംഭിക്കും. ടെക്‌നോപാര്‍ക്ക് മൂന്നാംഘട്ടത്തില്‍ നിന്ന് കൊലത്തേക്ക്, എറണാകുളത്ത് നിന്ന് കൊരട്ടിയിലേക്ക്, എറണാകുളത്ത് നിന്ന് ചേര്‍ത്തലയിലേക്ക് കോഴിക്കോട് നിന്ന് കണ്ണൂരിലേക്ക് എന്നിങ്ങനെയാണ് നിര്‍ദ്ദിഷ്ട ഇടനാഴികള്‍ എന്നും മന്ത്രി ബജറ്റ് അവതരണ വേളയില്‍ വ്യക്തമാക്കി.

കെ എന്‍ ബാലഗോപാലിന്റെ വാക്കുകള്‍

ഐടി ഇടനാഴികളുടെ വിപുലീകരണം. മഹാമാരിയുടെ കാലത്ത് നിരന്തരം അഭിവൃദ്ധി ഉണ്ടായ ഒന്നാണ് വിവര സാങ്കേതിക മേഖല. അവിടെ തൊഴില്‍ അവസരങ്ങളുടെ അത്ഭുതകരമായ വളര്‍ച്ചയുണ്ടാകുന്നതും നിരവധി തൊഴില്‍ മേഖലയില്‍ ശമ്പളം കുതിച്ചുയരുന്നതും കാണുന്നുണ്ട്. അത് പരിഗണിച്ച് നാലുവരി പാതയായി വികസിപ്പിക്കുന്ന ദേശീയ പാതയ്ക്ക് സമാന്തരമായി നാല് ഐടി ഇടനാഴികള്‍ സംസ്ഥാനത്ത് സ്ഥാപിക്കാന്‍ ഉദ്ദേശിക്കുന്നുണ്ട്. ഈ നാല് ഇടനാഴികളും സംസ്ഥാനത്തെ നിലവിലുള്ള ഐടി കേന്ദ്രങ്ങളില്‍ നിന്ന് ആരംഭിക്കും. ടെക്‌നോപാര്‍ക്ക് മൂന്നാംഘട്ടത്തില്‍ നിന്ന് കൊലത്തേക്ക്, എറണാകുളത്ത് നിന്ന് കൊരട്ടിയിലേക്ക്, എറണാകുളത്ത് നിന്ന് ചേര്‍ത്തലയിലേക്ക് കോഴിക്കോട് നിന്ന് കണ്ണൂരിലേക്ക് എന്നിങ്ങനെയാണ് നിര്‍ദ്ദിഷ്ട ഇടനാഴികള്‍.

കണ്ണൂര്‍ വിമാനത്താവളം വികസിച്ചതോടുകൂടി ഐടി വ്യവസായത്തിന് കൂടുതല്‍ സാധ്യതയുണ്ടാകും. കണ്ണൂരില്‍ പുതിയ ഐടി പാര്‍ക്ക് സ്ഥാപിക്കും.

ഐടി കോറിഡോര്‍ വിപുലീകരണത്തിന്റെ ഭാഗമായി കൊല്ലത്ത് അഞ്ച്‌ലക്ഷം ചതുരശ്ര അടി വിസ്തീര്‍ണമുള്ള ഐടി പാര്‍ക്ക് നിര്‍മിക്കും. ടെക്‌നോ പാര്‍ക്ക് ഫേസ് ത്രീ, എറണാകുളം, കോഴിക്കോട് എന്നിവിടങ്ങളില്‍ നിന്ന് ആരംഭിച്ച് എന്‍.എച്ച് 66 ല്‍ നിന്ന് സുഖമമായി എത്തിച്ചേരാവുന്ന നിര്‍ദ്ദിഷ്ട ഇടനാഴികളില്‍ ഉള്‍പ്പെടുന്ന സ്ഥലങ്ങളില്‍ 15 മുതല്‍ 25 ഏക്കര്‍ വരെ പൊന്നുംവിലയ്ക്ക് വാങ്ങി സാറ്റലൈറ്റ് ഐടി പാര്‍ക്കുകള്‍ സ്ഥാപിക്കും.

Related Stories

No stories found.
logo
The Cue
www.thecue.in