പുതിയ കൊവിഡ് വൈറസ്: ബ്രിട്ടനില്‍ ഒന്നര മാസത്തേക്ക് സമ്പൂര്‍ണ്ണ ലോക്ക്ഡൗണ്‍

പുതിയ കൊവിഡ് വൈറസ്: ബ്രിട്ടനില്‍ ഒന്നര മാസത്തേക്ക് സമ്പൂര്‍ണ്ണ ലോക്ക്ഡൗണ്‍

ജനിതകമാറ്റം സംഭവിച്ച കൊവിഡ് പടരുന്ന സാഹചര്യത്തില്‍ ബ്രിട്ടന്‍ സമ്പൂര്‍ണ്ണ ലോക്ഡൗണ്‍ പ്രഖ്യാപിച്ചു. ഒന്നര മാസത്തേക്കാണ് നിയന്ത്രണം. പ്രധാനമന്ത്രി ബോറിസ് ജോണ്‍സണാണ് ലോക്ഡൗണ്‍ പ്രഖ്യാപിച്ചത്.

ബുധനാഴ്ച അര്‍ദ്ധരാത്രി തുടങ്ങുന്ന ലോക്ഡൗണ്‍ അടുത്ത മാസം പകുതി വരെ തുടരുമെന്നാണ് അറിയിച്ചിരിക്കുന്നത്. രോഗവ്യാപന ശേഷി കൂടിയ വൈറസാണ് പുതുതായി കണ്ടെത്തിയിരിക്കുന്നത്. കഴിഞ്ഞ വര്‍ഷം മാര്‍ച്ച് മുതല്‍ ജൂണ്‍ വരെ ഏര്‍പ്പെടുത്തി ലോക്ഡൗണിലെ നിയന്ത്രണങ്ങള്‍ തന്നെയാണ് ഇത്തവണയുമുള്ളത്.

ജനിതക വ്യതിയാനം വന്ന കൊവിഡ് വൈറസ് കേരളത്തിലും റിപ്പോര്‍ട്ട് ചെയ്തതായി ആരോഗ്യമന്ത്രി കെ.കെ. ശൈലജ ഇന്നലെ അറിയിച്ചിരുന്നു. യു.കെയില്‍ നിന്നെത്തിയ ആറ് പേരിലാണ് വൈറസിന്റെ സാന്നിധ്യം കണ്ടെത്തിയിരിക്കുന്നത്. ഭയപ്പെടേണ്ട സാഹചര്യം ഇല്ലെന്നും അതീവ ജാഗ്രത വേണമെന്നും മന്ത്രി പറഞ്ഞു.

Related Stories

No stories found.
logo
The Cue
www.thecue.in