നെടുങ്കണ്ടം കസ്റ്റഡി മരണം: സി.ബി.ഐ കുറ്റപത്രം സമര്‍പ്പിച്ചു, വനിത ഉദ്യോഗസ്ഥ അടക്കം 9 പൊലീസുകാര്‍ പ്രതികള്‍

നെടുങ്കണ്ടം കസ്റ്റഡി മരണം: സി.ബി.ഐ കുറ്റപത്രം സമര്‍പ്പിച്ചു, വനിത ഉദ്യോഗസ്ഥ അടക്കം 9 പൊലീസുകാര്‍ പ്രതികള്‍

Published on

നെടുങ്കണ്ടം കസ്റ്റഡി മരണക്കേസില്‍ സി.ബി.ഐ കുറ്റപത്രം സമര്‍പ്പിച്ചു. 9 പൊലീസ് ഉദ്യോഗസ്ഥരെ പ്രതികളാക്കിയാണ് കുറ്റപത്രം. എസ്.ഐ. കെ.എ.സാബു തന്നെയാണ് സി.ബി.ഐ കുറ്റപത്രത്തിലെയും ഒന്നാം പ്രതി. ഹരിത ഫിനാന്‍സ് ചിട്ടിത്തട്ടിപ്പുമായി ബന്ധപ്പെട്ട് അറസ്റ്റിലായ വാഗമണ്‍ സ്വദേശി രാജ്കുമാറിനെ കസ്റ്റഡിയില്‍ മര്‍ദ്ദിച്ചു കൊന്നുവെന്ന കേസില്‍ സി.ബി.ഐ എറണാകുളം സി.ജെ.എം കോടതിയിലാണ് കുറ്റപത്രം സമര്‍പ്പിച്ചത്.

രാജ്കുമാറിനെ അനധികൃതമായി കസ്റ്റഡിയില്‍ വെച്ച് പീഡിപ്പിച്ചതാണ് മരണ കാരണമെന്ന് കുറ്റപത്രത്തില്‍ പറയുന്നു. പ്രതികള്‍ വ്യാജ തെളിവുകള്‍ ഉണ്ടാക്കിയതായും കുറ്റപത്രത്തിലുണ്ട്. കേസുമായി ബന്ധപ്പെട്ട് അന്നത്തെ ഇടുക്കി എസ്.പി വേണുഗോപാല്‍, ഡി.വൈ.എസ്.പിമാരായ ഷംസുദ്ദീന്‍, ജയില്‍ ഉദ്യോഗസ്ഥര്‍, ഡോക്ടര്‍മാര്‍ എന്നിവര്‍ക്കെതിരെ അന്വേഷണം തുടരുകയാണെന്നും കുറ്റപത്രത്തില്‍ സിബിഐ വ്യക്തമാക്കിയിട്ടുണ്ട്.

ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

2019 ജൂണ്‍ 12നാണ് ഹരിതാ ഫിനാന്‍സ് ചിട്ടിതട്ടിപ്പുമായി ബന്ധപ്പെട്ട് രാജ്കുമാറിനേയും അദ്ദേഹത്തിന്റെ ജീവനക്കാരിയായ ശാലിനിയേയും അനധികൃതമായി കസ്റ്റഡിയില്‍ എടുത്തത്. തുടര്‍ന്ന് മൂന്ന് ദിവസം ക്രൂരമായി പീഡിപ്പിച്ചു എന്നാണ് കുറ്റപത്രത്തില്‍ സി.ബി.ഐ പറയുന്നത്. സമാനതകളില്ലാത്ത പൊലീസ് പീഡനം എന്നാണ് അന്വേഷണ സംഘം സംഭവത്തെ വിശേഷിപ്പിക്കുന്നത്. ആരോഗ്യസ്ഥിതി വഷളായതോടെ ജൂണ്‍ 21ന് ജയിലില്‍ വെച്ചായിരുന്നു രാജ്കുമാര്‍ മരിച്ചത്.

Nedumkandam Custody Death CBI Submitted Charge Sheet

logo
The Cue
www.thecue.in