ബിഹാറില്‍ നിതീഷ് കുമാര്‍ തന്നെ മുഖ്യമന്ത്രി; എന്‍.ഡി.എ തീരുമാനം, സത്യപ്രതിജ്ഞ തിങ്കളാഴ്ച

ബിഹാറില്‍ നിതീഷ് കുമാര്‍ തന്നെ മുഖ്യമന്ത്രി; എന്‍.ഡി.എ തീരുമാനം, സത്യപ്രതിജ്ഞ തിങ്കളാഴ്ച

ബിഹാര്‍ മുഖ്യമന്ത്രിയായി ജെഡിയു അധ്യക്ഷന്‍ നിതീഷ് കുമാറിനെ എന്‍ഡിഎ പാര്‍ലമെന്ററി പാര്‍ട്ടി യോഗം തെരഞ്ഞെടുത്തു. തുടര്‍ച്ചയായി നാലാം തവണയാണ് നിതീഷ് ബിഹാര്‍ മുഖ്യമന്ത്രിയാകുന്നത്. തിങ്കളാഴ്ചയാണ് സത്യപ്രതിജ്ഞ.

രാജ്‌നാഥ് സിങ്, ഭൂപേന്ദ്ര യാദവ്, ദേവേന്ദ്ര ഫഡ്‌നാവിസ് തുടങ്ങിയ ബി.ജെ.പി നേതാക്കള്‍ പങ്കെടുത്ത യോഗത്തിലാണ് നിതീഷിനെ മുഖ്യമന്ത്രിയായി തെരഞ്ഞെടുത്തത്. ബി.ജെ.പിയുടെ സുശാല്‍ മോദി ഉപമുഖ്യമന്ത്രിയായി തുടരും.

ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

സുശീല്‍ മോദിക്ക് പകരം ആര്‍.എസ്.എസ് നേതാവ് കാമേശ്വര്‍ ചൗപാല്‍ ഉപമുഖ്യമന്ത്രിയാകുമെന്ന് അഭ്യൂഹങ്ങളുണ്ടായിരുന്നു. 243 അംഗ നിയമസഭയിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ 125 സീറ്റുകളാണ് എന്‍.ഡി.എ സഖ്യം നേടിയത്.

Related Stories

No stories found.
logo
The Cue
www.thecue.in