'ഒ. രാജഗോപാലിന് ശേഷം നിയമസഭയില്‍ എത്തുന്ന എന്‍ഡിഎ അംഗമാകും'; തൃക്കാക്കരയില്‍ അത്ഭുതമുണ്ടാക്കുമെന്ന് എ.എന്‍ രാധാകൃഷ്ണന്‍

'ഒ. രാജഗോപാലിന് ശേഷം നിയമസഭയില്‍ എത്തുന്ന എന്‍ഡിഎ അംഗമാകും'; തൃക്കാക്കരയില്‍ അത്ഭുതമുണ്ടാക്കുമെന്ന് എ.എന്‍ രാധാകൃഷ്ണന്‍
Published on

തൃക്കാക്കരയില്‍ അട്ടിമറി വിജയമുണ്ടാക്കുമെന്ന് എന്‍.ഡി.എ സ്ഥാനാര്‍ത്ഥി എ.എന്‍ രാധാകൃഷ്ണന്‍. ഒ രാജഗോപാലിന് ശേഷം നിയമസഭയില്‍ എത്തുന്ന എന്‍.ഡി.എ അംഗം താനാകുമെന്നും എന്‍.രാധാകൃഷ്ണന്‍ പറഞ്ഞു.

'മണ്ഡലത്തില്‍ ബി.ജെ.പിക്ക് അനുകൂലമായ അടിയൊഴുക്ക് നടക്കുന്നുണ്ട്. പിണറായി വിജയന്റെയും വി.ഡി സതീശന്റെയും വാട്ടര്‍ലൂ ആകും തൃക്കാക്കര. ഇടതുപക്ഷം എങ്ങനെ വിജയം പ്രതീക്ഷിക്കാനാണ്? ആകെ 42,000 വോട്ടാണ് ഉണ്ടായിരുന്നത്. പാവപ്പെട്ടവന്റെയടുക്കല്‍ മഞ്ഞക്കുറ്റി അടിച്ചപ്പോള്‍ പതിനായിരം പോയിരം പോയി. തൃക്കാക്കരയില്‍ ഞാന്‍ അത്ഭുതം ഉണ്ടാകും,' എ.എന്‍ രാധാകൃഷ്ണന്‍ പറഞ്ഞു.

മണ്ഡലത്തില്‍ എ.എന്‍ രാധാകൃഷ്ണന് വോട്ടില്ല. വൈകിട്ട് ആറുവരെയാണ് തൃക്കാക്കരയില്‍ വോട്ടെടുപ്പ്. എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി ഡോ. ജോ ജോസഫും യു.ഡി.എഫ് സ്ഥാനാര്‍ത്ഥി ഉമ തോമസും വോട്ട് രേഖപ്പെടുത്തി.

logo
The Cue
www.thecue.in