മികച്ച അഭിനയം സാധ്യമാക്കാൻ വര്‍ഷങ്ങളുടെ പരിശ്രമം ആവശ്യമാണ്; നരേന്ദ്രമോദി വിതുമ്പുന്ന പഴയ വീഡിയോയുമായി പ്രകാശ് രാജ്

മികച്ച അഭിനയം സാധ്യമാക്കാൻ വര്‍ഷങ്ങളുടെ പരിശ്രമം ആവശ്യമാണ്; നരേന്ദ്രമോദി വിതുമ്പുന്ന പഴയ വീഡിയോയുമായി പ്രകാശ് രാജ്

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വിതുമ്പലിനെ ട്രോളി നടൻ പ്രകാശ് രാജ്. കഴിഞ്ഞ ദിവസം വാരണസിയില്‍ ആരോഗ്യ പ്രവര്‍ത്തകരെ അഭിസംബോധന ചെയ്ത് സംസാരിക്കവെ കൊവിഡ് ബാധിച്ച് മരണപ്പെട്ടവരെ ഓര്‍ത്ത് പ്രധാനമന്ത്രി വിതുമ്പിയത് സമൂഹ മാധ്യമങ്ങളിൽ വലിയ ചർച്ചയായിരുന്നു. നരേന്ദ്രമോദിയുടെ പഴയകാല വീഡിയോ പങ്കുവെച്ചുക്കൊണ്ടായിരുന്നു പ്രകാശ് രാജ് ട്രോളിയത്. കാരണം ആ വീഡിയോയിലെ പ്രസംഗത്തിനിടയിലും നരേന്ദ്രമോദി കരയുന്നുണ്ട്.

‘മികച്ച അഭിനയം ഒരു രാത്രി കൊണ്ട് സാധ്യമല്ല. സമയം, കൃത്യമായി നിര്‍ത്തി നിര്‍ത്തിയുള്ള സംസാരം, ശരീര ഭാഷ എന്നിവ നേടിയെടുക്കാന്‍ വര്‍ഷങ്ങളുടെ പരിശ്രമം ആവശ്യമാണ്. നിങ്ങളുടെ മുന്നില്‍ പ്രിയ ബാല മോദിയുടെ പ്രകടനം പങ്കുവെക്കുന്നു’

പ്രകാശ് രാജ്

കൊറോണ വൈറസ് നമുക്ക് പ്രിയപ്പെട്ടവരെ കൊണ്ടു പോയെന്നും കോവിഡ് ബാധിച്ച് മരിച്ചവരുടെ കുടുംബത്തിന്റെ ദുഃഖത്തേടൊപ്പം പങ്കുചേരുന്നുവെന്നുമായിരുന്നു വാരണാസിയിൽ ആരോഗ്യ പ്രവര്‍ത്തകരെ അഭിസംബോധന ചെയ്ത് സംസാരിക്കവെ പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞത്. '' വൈറസ് നമുക്ക് പ്രിയപ്പെട്ടവരെ കൊണ്ടുപോയി. അവര്‍ക്ക് ആദരവ് അര്‍പ്പിക്കുന്നു. കോവിഡ് ബാധിച്ച് മരിച്ചവരുടെ കുടുംബത്തിന്റെ ദുഃഖത്തോടൊപ്പം പങ്കുചേരുന്നു,'' എന്ന് പറഞ്ഞുകൊണ്ടാണ് പ്രധാനമന്ത്രി വിതുമ്പിയത്. രാജ്യത്തെ കോവിഡ് കേസുകള്‍ കൈകാര്യം ചെയ്യുന്നതില്‍ സര്‍ക്കാര്‍ വരുത്തിയ വീഴ്ചയ്‌ക്കെതിരെ രൂക്ഷ വിമര്‍ശനം ഉയരുമ്പോഴാണ് വൈകാരികമായി പ്രധാനമന്ത്രി സംസാരിച്ചത്.

Related Stories

No stories found.
The Cue
www.thecue.in