കുംഭമേള ചുരുക്കണം; പ്രതീകാത്മകമായി നടത്തിയാൽ മതിയെന്ന് പ്രധാനമന്ത്രി

കുംഭമേള ചുരുക്കണം; പ്രതീകാത്മകമായി നടത്തിയാൽ മതിയെന്ന് പ്രധാനമന്ത്രി

കോവിഡിന്റെ രണ്ടാം വരവിൽ സ്ഥിതി അതീവ ഗുരുതരമായിരിക്കെ ലക്ഷക്കണക്കിന് പേർ പങ്കെടുക്കുന്ന കുംഭമേള വെട്ടിച്ചുരുക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. കുംഭമേള നടത്തുന്ന സന്യാസിമഠങ്ങളിൽ ഏറ്റവും പ്രധാനപ്പെട്ട മഠങ്ങളിലൊന്നായ ജുന അഖാഡയുടെ നേതൃത്വം വഹിക്കുന്ന സ്വാമി അവധേശാനന്ദ് ഗിരിയുമായി പ്രധാനമന്ത്രി നരേന്ദ്രമോദി ഫോണിൽ സംസാരിച്ചു.

കുംഭമേള ചുരുക്കണം; പ്രതീകാത്മകമായി നടത്തിയാൽ മതിയെന്ന് പ്രധാനമന്ത്രി
മാസ്ക് പോലുമില്ലാതെ ആളുകൾ ഒരുമിച്ച് കൂടുന്ന കുംഭമേളയെ എന്തുക്കൊണ്ട് മുഖ്യധാരാ മാധ്യമങ്ങൾ വിമർശിക്കുന്നില്ല; പാർവതി

ഇത്തവണ കുംഭമേള പ്രതീകാത്മകമായി മാത്രം നടത്തിയാൽ മതിയെന്നും, രണ്ട് ഷാഹി സ്നാനുകൾ അവസാനിച്ച സാഹചര്യത്തിൽ ഇനി ചടങ്ങുകൾ വെട്ടിച്ചുരുക്കണമെന്നും മോദി അഭ്യർത്ഥിച്ചു. മോദിയുടെ അഭ്യർത്ഥന സ്വീകരിക്കുന്നതായി സ്വാമി അവധേശാനന്ദ് ഗിരിയും പ്രതികരിച്ചിട്ടുണ്ട്. സന്ന്യാസിമാർ വലിയ സംഖ്യയിൽ സ്നാനത്തിന് എത്തരുതെന്നും ജുന അഖാഡയുടെ മുഖ്യപുരോഹിതൻ അഭ്യർത്ഥിച്ചു.

മൂന്ന് ദിവസത്തിനിടെ ഹരിദ്വാറിൽ മാത്രം മൂവായിരത്തോളം പേര്‍ക്ക് കൊവിഡ് ബാധിക്കുകയും, കുംഭമേളയുടെ സംഘാടകരിലൊരാളായ മുഖ്യപുരോഹിതന്‍ മരിക്കുകയും ചെയ്തിരുന്നു. 80 പുരോഹിതർക്കാണ് ഇത് വരെ കൊവിഡ് സ്ഥിരീകരിച്ചത് . ഈ സാഹചര്യത്തിൽ മേളയിലെ സംഘാടകരിലൊന്നായ നിരഞ്ജനി അഖാഡ കുംഭമേളയിൽ നിന്ന് പിൻമാറുകയാണെന്ന് പ്രഖ്യാപിച്ചിരുന്നു. എന്നാൽ നിരവധി സന്ന്യാസിസംഘടനകൾ മേള നിർത്തിവയ്ക്കരുതെന്ന് ആവശ്യപ്പെട്ട് എതി‍ർപ്പുമായി രംഗത്തെത്തി. ഈ സാഹചര്യത്തിൽ ഉത്തരാഖണ്ഡ് സർക്കാർ വിഷയത്തിലിടപെടാതെ ഒഴിഞ്ഞു മാറിയിരുന്നു. സന്യാസിസംഘടനകൾ തന്നെ ചർച്ച ചെയ്ത് ഇക്കാര്യത്തിൽ ഒരു തീരുമാനമെടുക്കട്ടെയെന്നായിരുന്നു ഉത്തരാഖണ്ഡ് സർക്കാരിന്‍റെ നിലപാട്.

Related Stories

No stories found.
logo
The Cue
www.thecue.in