ബിറ്റ്‌കോയിന്‍ നിയമവിധേയമാക്കിയെന്ന് ട്വീറ്റ്, നരേന്ദ്ര മോദിയുടെ ട്വിറ്റര്‍ അക്കൗണ്ട് ഹാക്ക് ചെയ്തു

ബിറ്റ്‌കോയിന്‍ നിയമവിധേയമാക്കിയെന്ന് ട്വീറ്റ്, നരേന്ദ്ര മോദിയുടെ ട്വിറ്റര്‍ അക്കൗണ്ട് ഹാക്ക് ചെയ്തു

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ട്വിറ്റര്‍ അക്കൗണ്ട് ഹാക്ക് ചെയ്തു. ഞായറാഴ്ച പുലര്‍ച്ചെയാണ് അക്കൗണ്ട് ഹാക്ക് ചെയ്തത്.

നരേന്ദ്രമോദി എന്ന പേരിലുള്ള സ്വകാര്യ വേരിഫൈഡ് അക്കൗണ്ട് ആണ് ഒരുമണിക്കൂറോളം ഹാക്ക് ചെയ്യപ്പെട്ടത്. ഹാക്കര്‍മാര്‍ അക്കൗണ്ടില്‍ ബിറ്റ് കോയിന്‍ നിയമവിധേയമാക്കിയെന്ന് ട്വീറ്റ് ചെയ്തു.

മോദിയുടെ പേരിലുള്ള സ്വകാര്യ അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടതായി അറിയിച്ച് പ്രധാനമന്ത്രിയുടെ ഓഫീസ് ട്വീറ്റ് ചെയ്തു. ഹാക്ക് ചെയ്യപ്പെട്ട സമയത്ത് വന്ന ട്വീറ്റുകള്‍ അവഗണിക്കണമെന്നും അക്കൗണ്ട് പുനസ്ഥാപിച്ചുവെന്നും പ്രധാനമന്ത്രിയുടെ ഓഫീസ്അറിയിച്ചു. സംഭവത്തില്‍ ഉന്നത തല അന്വേഷണം നടത്തും.

ഇന്ത്യ ഔദ്യോഗികമായി ബിറ്റ് കോയിന്‍ അംഗീകരിച്ചു. സര്‍ക്കാര്‍ ഔദ്യോഗികമായി 500 ബിറ്റ് കോയിന്‍ വാങ്ങുകയും രാജ്യത്തെ എല്ലാ പൗരന്മാര്‍ക്കും വിതരണം ചെയ്യുമെന്നുമാണ് ഹാക്കറുടെ ട്വീറ്റ്. ഇതിന് പിന്നാലെ അക്കൗണ്ട് ഹാക്ക് ചെയ്തത് ജോണ്‍ വീക്ക് എന്ന ആള്‍ ആണെന്ന മറ്റൊരു ട്വീറ്റും ഇതോടൊപ്പം ഉണ്ടായിരുന്നു.

2020 സെപ്തംബറിലും മോദിയുടെ സ്വകാര്യ വെബ്‌സൈറ്റുമായി ലിങ്ക് ചെയ്തിരുന്ന ട്വിറ്റര്‍ അക്കൗണ്ടും മൊബൈല്‍ ആപ്പും അജ്ഞാത സംഘം ഹാക്ക് ചെയ്തിരുന്നു.

Related Stories

No stories found.
logo
The Cue
www.thecue.in