111 കിലോ താമര കൊണ്ട് മോദിക്ക് തുലാഭാരം, ഗുരുവായൂരിലെ വഴിപാട് സൗഭാഗ്യത്തിനായി 

111 കിലോ താമര കൊണ്ട് മോദിക്ക് തുലാഭാരം, ഗുരുവായൂരിലെ വഴിപാട് സൗഭാഗ്യത്തിനായി 

ഗുരുവായൂര്‍ ക്ഷേത്രം സന്ദര്‍ശിച്ച നരേന്ദ്രമോദി താമരപ്പൂക്കള്‍ കൊണ്ട് തുലാഭാരം നടത്തി. സൗഭാഗ്യത്തിനായാണ് താമര കൊണ്ടുള്ളു തുലാഭാരം. തമിഴ്‌നാട്ടില്‍ നിന്നും എത്തിച്ച 111 കിലോ പൂക്കളാണ് വഴിപാടിനായി ഉപയോഗിച്ചത്. ഇരുപത്തിരണ്ടായിരം രൂപയാണ് ഇതിന് ചിലവ്. തുലാഭാരം നടത്തുന്നതിനുള്ള ക്രമീകരണങ്ങളെല്ലാം ദേവസ്വം ബോര്‍ഡ് അധികൃതര്‍ നേരത്തെ തന്നെ പൂര്‍ത്തിയാക്കിരുന്നു.

നാഗര്‍കോവിലിലെ ശുചീന്ദ്രം ഗ്രാമത്തില്‍ നിന്ന് താമരപ്പൂക്കള്‍ ഗുരുവായൂരില്‍ എത്തിച്ചത്. 112 കിലോ താമരപ്പൂക്കള്‍ എല്‍പ്പിച്ചിരുന്നു. കിലോയ്ക്ക് 200 രൂപയാണ് . ഒരു കിലോയില്‍ 50 പൂക്കളാണ് ഉണ്ടാവുക. ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്നപ്പോഴും നരേന്ദ്രമോദി തുലാഭാരം നടത്തിയിരുന്നു.

പ്രധാനമന്ത്രി നരേന്ദ്രമോദി കളഭച്ചാര്‍ത്ത് ഉള്‍പ്പെടെയുള്ള വഴിപാടുകളും നടത്തി. ഉരുളി നെയ്യ് സമര്‍പ്പിച്ചു. പാല്‍പായസവും നിവേദിച്ചു. അരമണിക്കൂറാണ് ക്ഷേത്രദര്‍ശനത്തിനായി മോദി ചിലവിട്ടത്.

കൊച്ചിയില്‍ നിന്നും ഹെലികോപ്ടറില്‍ എത്തിയ പ്രധാനമന്ത്രി ക്ഷേത്രദര്‍ശനത്തിനായി കേരളീയ വേഷമാണ് ധരിച്ചത്. പൂര്‍ണ്ണകുംഭം നല്‍കി ദേവസ്വം അധികൃതര്‍ അദ്ദേഹത്തെ വരവേറ്റു.

Related Stories

No stories found.
logo
The Cue
www.thecue.in