‘പ്രധാനമന്ത്രി ആശങ്ക അറിയിച്ചു’ ; മാധ്യമ വിലക്കില്‍ പിഴവുണ്ടെങ്കില്‍ തിരുത്തുമെന്ന് പ്രകാശ് ജാവദേക്കര്‍ 

‘പ്രധാനമന്ത്രി ആശങ്ക അറിയിച്ചു’ ; മാധ്യമ വിലക്കില്‍ പിഴവുണ്ടെങ്കില്‍ തിരുത്തുമെന്ന് പ്രകാശ് ജാവദേക്കര്‍ 

ഏഷ്യാനെറ്റ് ന്യൂസ്, മീഡിയ വണ്‍ ചാനലുകള്‍ക്ക് വാര്‍ത്താപ്രക്ഷേപണ മന്ത്രാലയം സംപ്രേഷണ വിലക്കേര്‍പ്പെടുത്തിയ സംഭവത്തില്‍ വിശദീകരണവുമായി കേന്ദ്രമന്ത്രി പ്രകാശ് ജാവദേക്കര്‍. മാധ്യമസ്വാതന്ത്ര്യത്തെ നരേന്ദ്രമോദി സര്‍ക്കാര്‍ പിന്‍തുണയ്ക്കുകയാണ് ചെയ്യുന്നതെന്ന് വകുപ്പിന്റ ചുമതലയുള്ള മന്ത്രി അവകാശപ്പെട്ടു. 48 മണിക്കൂര്‍ സംപ്രേഷണ നിരോധനം പിന്‍വലിച്ചിട്ടുണ്ട്. സംഭവത്തില്‍ പ്രധാനമന്ത്രി ആശങ്ക രേഖപ്പെടുത്തിയിട്ടുണ്ടെന്നും പ്രകാശ് ജാവദേക്കര്‍ അവകാശപ്പെട്ടു. വിഷയത്തില്‍ പിഴവുണ്ടായിട്ടുണ്ടോയെന്ന് പരിശോധിക്കും.

‘പ്രധാനമന്ത്രി ആശങ്ക അറിയിച്ചു’ ; മാധ്യമ വിലക്കില്‍ പിഴവുണ്ടെങ്കില്‍ തിരുത്തുമെന്ന് പ്രകാശ് ജാവദേക്കര്‍ 
‘അഭ്യര്‍ത്ഥനയോ, മാപ്പപേക്ഷയോ നടത്തിയിട്ടില്ല, വിലക്ക് കേന്ദ്രം സ്വയം നീക്കിയത്’; ഇതുവരെയുള്ള പാത തന്നെ പിന്‍തുടരുമെന്നും മീഡിയ വണ്‍ 

അങ്ങനെയുണ്ടെങ്കില്‍ തിരുത്തല്‍ നടപടി സ്വീകരിക്കുമെന്നും ജാവദേക്കര്‍ പറഞ്ഞു. മഹാരാഷ്ട്രയില്‍ മാധ്യമങ്ങളോടായിരുന്നു പ്രതികരണം. ഡല്‍ഹി കലാപം റിപ്പോര്‍ട്ട് ചെയ്തതില്‍ കേബിള്‍ ടിവി ആക്ടിന്റെ ലംഘനമുണ്ടായെന്ന് ആരോപിച്ചാണ് ഇരു ചാനലുകള്‍ക്കും 48 മണിക്കൂര്‍ വിലക്കേര്‍പ്പെടുത്തിയത്. ഏഷ്യാനെറ്റ് ന്യൂസിന്റെ വിലക്ക് 6 മണിക്കൂറിന് ശേഷവും മീഡിയ വണ്ണിന്റെ നിരോധനം 14 മണിക്കൂറിന് ശേഷവും പിന്‍വലിക്കുകയായിരുന്നു. മാധ്യമസ്വാതന്ത്ര്യത്തിന്‍മേലുള്ള കടന്നുകയറ്റത്തിനെതിരെ ശക്തമായ പ്രതിഷേധമാണ് സംസ്ഥാനത്തുയര്‍ന്നത്.

Related Stories

No stories found.
logo
The Cue
www.thecue.in