മതസ്പര്‍ദ വളര്‍ത്തുന്ന വാര്‍ത്ത നല്‍കി; നമോ ടിവി ഉടമയെയും അവതാരികയെയും അറസ്റ്റ് ചെയ്തു

മതസ്പര്‍ദ വളര്‍ത്തുന്ന വാര്‍ത്ത നല്‍കി; നമോ ടിവി ഉടമയെയും അവതാരികയെയും അറസ്റ്റ് ചെയ്തു

മതസ്പര്‍ദ വളര്‍ത്തുന്ന തരത്തില്‍ വാര്‍ത്ത നല്‍കിയ യൂട്യൂബ് ചാനല്‍ നമോ ടിവിയുടെ ഉടമയെയും അവതാരികയെയും അറസ്റ്റ് ചെയ്തു. രഞ്ജിത് ടി എബ്രഹാം, ശ്രീജ എന്നിവരുടെ അറസ്റ്റാണ് രേഖപ്പെടുത്തിയത്. തിരുവല്ല എസ്.എച്ച്.ഒയ്ക്ക് മുമ്പാകെ ഉച്ചയോടെയാണ് ഇവര്‍ കീഴടങ്ങിയത്.

സെപ്റ്റംബര്‍ 19നായിരുന്നു വിദ്വേഷ പ്രചരണം നടത്തുന്നു എന്ന പരാതിയില്‍ ഇരുവര്‍ക്കു എതിരെ കേസെടുത്തത്. 153 എ വകുപ്പ് പ്രകാരമായിരുന്നു് കേസെടുത്തത്. പരാതി സംബന്ധിച്ച് അന്വേഷണം നടക്കുന്നതിനിടെ ഇരുവരും ഒളിവില്‍ പോയി. മുന്‍കൂര്‍ ജാമ്യാപേക്ഷ കോടതി തള്ളിയതിനെ തുടര്‍ന്നാണ് ഇവര്‍ പൊലീസിന് മുമ്പാകെ കീഴടങ്ങിയത്.

സമൂഹമാധ്യമങ്ങളിലൂടെ നടക്കുന്ന വിദ്വേഷ പ്രചരണങ്ങള്‍ക്കെതിരെ പരാതി നല്‍കിയിട്ടും സര്‍ക്കാര്‍ നടപടി സ്വീകരിക്കുന്നില്ലനെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍ വിമര്‍ശിച്ചിരുന്നു. കേരളത്തിലെ സാമൂഹ്യാന്തരീക്ഷം തകര്‍ക്കാനുള്ള ശ്രമമാണ് ചിലര്‍ സോഷ്യല്‍ മീഡിയയിലൂടെ നടത്തുന്നതെന്നായിരുന്നു സെപ്റ്റംബറില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ വി.ഡി.സതീശന്‍ പറഞ്ഞത്.

Related Stories

No stories found.
logo
The Cue
www.thecue.in