വ്യാജ വാര്‍ത്തകളാണ് ലോകത്തിലെ ഏറ്റവും വലിയ ഭീഷണി; മാതൃഭൂമി എം.ഡി എം.വി ശ്രേയാംസ്‌കുമാര്‍

വ്യാജ വാര്‍ത്തകളാണ് ലോകത്തിലെ ഏറ്റവും വലിയ ഭീഷണി; മാതൃഭൂമി എം.ഡി എം.വി ശ്രേയാംസ്‌കുമാര്‍

ഇന്ന് ലോകത്തെ ഏറ്റവും വലിയ പ്രതിസന്ധി വ്യാജ വാര്‍ത്തകളാണെന്ന് മാതൃഭൂമി മാനേജിംഗ് എഡിറ്റര്‍ എം.വി ശ്രേയാംസ്‌കുമാര്‍. പഠനങ്ങള്‍ സൂചിപ്പിക്കുന്നത് സാമൂഹ്യ മാധ്യമങ്ങളില്‍ വ്യാജ വാര്‍ത്തകളാണ് കൂടുതല്‍ എന്നാണ്. ജനാധിപത്യം നിലനില്‍ക്കണമെങ്കില്‍ സത്യം ജയിക്കേണ്ടതുണ്ട്.

ജനാധിപത്യത്തില്‍ പൗരന്റെ അവകാശമാണ് അധികാരത്തോട് സത്യം വിളിച്ചു പറയുക എന്നത്, എം.വി ശ്രേയാംസ് കുമാര്‍ പറഞ്ഞു. പുനൈയില്‍ വിദ്യാര്‍ത്ഥികളുമായുള്ള സംവാദത്തിനിടെയാണ് എം.വി ശ്രേയാംസ്‌കുമാറിന്റെ പ്രതികരണം.

' ഇന്ന് മാധ്യമ മേഖല ആകെ മാറിയിരിക്കുകയാണ്. പരമ്പരാഗത മാധ്യമങ്ങളെ വിശ്വസിക്കരുത് എന്ന തരത്തിലുള്ള പ്രചരണം ലോകമെമ്പാടും നടക്കുന്നുണ്ട്. സത്യത്തെ തമസ്‌കരിക്കുന്നതിന്റെ ഭാഗമാണിത്. വാര്‍ത്തകളും വിവരങ്ങളും ഇന്ന് കോര്‍പറേറ്റുകളുടെ കയ്യില്‍ മാത്രം നില്‍ക്കുന്നതല്ല.

സാമൂഹ്യ മാധ്യമങ്ങളുടെ കടന്നുവരവോടെ എല്ലാവരും മാധ്യമ ലോകത്തിന്റെ ഭാഗമായി. സത്യം പ്രവര്‍ത്തിക്കാന്‍ തുടങ്ങുമ്പോഴേക്കും വ്യാജവാര്‍ത്തകള്‍ ലോകത്തെ കീഴടക്കിയിട്ടുണ്ടാകും,'' ശ്രേയാംസ്‌കുമാര്‍ പറഞ്ഞു.

Related Stories

No stories found.
logo
The Cue
www.thecue.in